രണ്ടാമത്തെ കുഞ്ഞു ജനിച്ചതോടെ വീടുവിട്ടിറങ്ങി പൂന്തോട്ടത്തിൽ താമസമാക്കി യുകെ സ്വദേശിയായ യുവാവ്. യുകെയിലെ കേംബ്രിഡ്ജിൽ താമസിക്കുന്ന സ്റ്റുവർട്ടിനും ഭാര്യ ക്ലോ ഹാമിൽട്ടണും രണ്ടാമത്തെ കുഞ്ഞു പിറന്നത് അടുത്തിടെ ആണ്. ഇവരുടെ മൂത്ത മകൻ ഫാബിയന് രണ്ടു വയസ്സാണ് പ്രായം.
സ്റ്റുവർട്ടും ഭാര്യയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ പിന്നീട് അപ്രതീക്ഷിതമായ വെല്ലുവിളികൾ ഇവരുടെ ജീവിതത്തിൽ സംഭവിക്കുകയായിരുന്നു. കുഞ്ഞു പിറന്ന് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ കടുത്ത സമ്മർദ്ദത്തിലായി സ്റ്റുവർട്ട്. എന്തെന്നാൽ അദ്ദേഹത്തിന് പ്രൊഫഷണൽ ജീവിതവും വ്യക്തിജീവിതവും ഒരുപോലെ കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. മക്കളെ വളർത്തുന്നതിൽ കഠിനമായ വെല്ലുവിളികൾ അദ്ദേഹം നേരിട്ടു തുടങ്ങി.
ഭാര്യയോടും മക്കളോടും ഒപ്പം ഒരുമിച്ച് ഒരു വീട്ടിൽ കഴിയാൻ ബുദ്ധിമുട്ടായി വന്നതോടെ അയാൾ വീടുവിട്ടിറങ്ങാൻ തീരുമാനിച്ചു. അങ്ങനെ വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ ഒരു ടെന്റ് കെട്ടി അതിൽ താമസമാക്കി
വീണ്ടും അച്ഛനായപ്പോൾ ഉണ്ടായ ഉത്തരവാദിത്വങ്ങളും തന്റെ ജോലിസ്ഥലത്തെ ഉത്തരവാദിത്വങ്ങളും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയാതെ വന്നതോടെയാണ് ഇയാൾ വീട്ടിൽ നിന്നും ടെന്റിലേക്ക് താമസം മാറ്റിയത്. റിപ്പോർട്ടുകൾ പ്രകാരം 38 -കാരനായ ഇയാൾ ഒരു സ്കൂൾ അധ്യാപകനാണ്.