Wednesday, April 30, 2025
spot_imgspot_img
HomeNewsചികിത്സയ്ക്കായി നാട്ടില്‍ എത്തിയ യുകെ മലയാളിയായ നഴ്സ് അന്തരിച്ചു; മരണം വിദഗ്ധ ചികിത്സ തേടും മുന്‍പേ...

ചികിത്സയ്ക്കായി നാട്ടില്‍ എത്തിയ യുകെ മലയാളിയായ നഴ്സ് അന്തരിച്ചു; മരണം വിദഗ്ധ ചികിത്സ തേടും മുന്‍പേ കുഴഞ്ഞ് വീണ്‌

ലണ്ടന്‍ : യുകെയിൽ നിന്ന് ചികിത്സയ്ക്കായി നാട്ടില്‍ എത്തിയ മലയാളിയായ നഴ്സ് അന്തരിച്ചു. വൈറ്റ് ചാപ്പല്‍ റോയല്‍ ലണ്ടന്‍ ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്തിരുന്ന ഷിംജ ജേക്കബ് (35) ആണ് അന്തരിച്ചത്.

ഏതാനും നാളുകളായി വയറുവേദന അനുഭവപ്പെട്ടിരുന്ന ഷിംജ എന്‍എച്ച്എസ് ചികിത്സ വൈകിയതിനെ തുടര്‍ന്ന് നാട്ടില്‍ അവധിയില്‍ എത്തിയതായിരുന്നു. ജോലി സംബന്ധമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിച്ചിട്ടുള്ള ഷിംജയുടെ ആകസ്മിക മരണം യുകെ മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രിയപ്പെട്ടവരെ വേദനയിലാഴ്ത്തിയിരിക്കുകയാണ്.

എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ കൂനമ്മാവ് സ്വദേശിനിയാണ്. ആശുപത്രിയില്‍ എത്തി വിദഗ്ധ ചികിത്സ തേടും മുന്‍പേ കഴിഞ്ഞ ശനിയാഴ്ച കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴേക്കും സ്‌ട്രോക്കും തുടര്‍ന്ന് ഹൃദയാഘാതവും സംഭവിച്ചു മരണത്തിന് കീഴടങ്ങി. സ്റ്റുഡന്റ് വീസയില്‍ എത്തിയ ഷിംജ ഏകകദേശം അഞ്ചു വര്‍ഷത്തോളം യുകെയില്‍ കഴിഞ്ഞിരുന്നു.

നോര്‍ത്ത് പറവൂര്‍ കൊട്ടുവള്ളി പഞ്ചായത്ത് കൂനമ്മാവ് വാര്‍ഡ് 11 ല്‍ കൊച്ചുതുണ്ടത്തില്‍ പരേതനായ ജേക്കബ്, ഫെന്‍സിറ്റ ജേക്കബ് (അലശകോടത്ത്, ഇടപ്പള്ളി) എന്നിവരാണ് മാതാപിതാക്കള്‍. സഹോദരന്‍: ഷൈന്‍ ജേക്കബ്. സംസ്‌ക്കാരം കഴിഞ്ഞ ദിവസം വൈകിട്ട് 4 ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയില്‍ നടത്തി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments