മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം ആയിരുന്നു കൊല്ലം സുധി. സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും സുധിയുടെ കുടുംബവും ആരാധകരും സഹപ്രവർത്തകരും ഇതുവരെയും മോചിതരായിട്ടില്ല.renu sudhi about second marriage
സുധിയുടെ മരണ ശേഷം സുധിയുടെ ഭാര്യ രേണുവിനെ പലരും വിമര്‍ശിച്ചിരുന്നു. ഇന്‍സ്റ്റയില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നതിനും ചിരിക്കുന്നതിനും അങ്ങനെ എല്ലാത്തിനും കുറ്റം കണ്ടെത്തിയവര്‍ തന്നെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്ന് പലപ്പോഴായി രേണു തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ഇപ്പോഴിതാ സുധിയുടെ മൂത്ത മകന്‍ അമ്മയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വൈറലാവുകയാണ്.
‘അമ്മയുടെ ഇഷ്ടമാണ് ഇനിയൊരു വിവാഹ ജീവിതത്തിലേക്ക് കടക്കണമോ വേണ്ടയോ എന്നതൊക്കെ. ഞാന്‍ അതിനെപ്പറ്റി ഒരു അഭിപ്രായവും പറയില്ല എന്നാണ് സുധിയുടെ മകന്‍ പറഞ്ഞത്. ‘അമ്മയുടെ ഇഷ്ടം പോലെ ജീവിച്ചോളൂ’ എന്നാണ് അവന്‍ പറഞ്ഞതെന്ന് രേണുവും കൂട്ടിച്ചേര്‍ത്തു.
ഞങ്ങള്‍ തമാശയായി എന്തോ സംസാരിക്കുന്നതിനിടയിലാണ് കിച്ചു ഇതിനെപ്പറ്റി പറഞ്ഞതെന്നും അത്തരം കാര്യത്തിലൊന്നും അവന് മറ്റൊരു അഭിപ്രായവും ഇല്ലെന്നും രേണു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വീണ്ടും ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്ന് പറയുന്നതിനെതിരെ വലിയ വിമര്‍ശനം ഉയരുകയാണ്.
സഹോദരി ഇത്രയും ആയില്ലേ നിങ്ങള്‍ ചെറുപ്പമാണ് എന്തെങ്കിലും ജോലി കണ്ടെത്തൂ. മക്കളെ നല്ല രീതിയില്‍ വളര്‍ത്തൂ . അധികമായാല്‍ അമൃതും വിഷം തന്നെ… മരിച്ചുപോയ ഒരു ഭര്‍ത്താവിന്റെ, ഒരച്ഛന്റെ കഥ പറഞ്ഞു ആ കുടുംബത്തെ വിഷമിപ്പിക്കുന്നത് ശരിയാണോ? ആരോ പറഞ്ഞത് പോലെ ഈ സ്ത്രീയ്ക്ക് ഇതേയുള്ളോ പണി. കണ്ടിട്ടും, കേട്ടിട്ടും അവളുടെ മനസ്സില്‍ നിന്ന് ഭര്‍ത്താവിന്റെ രൂപം നഷ്ടപ്പെട്ടു. അത് സാധാരണ കാര്യം ആണെങ്കില്‍ പോലും, അങ്ങനെ വേണം, എന്നാല്‍ അതും പറഞ്ഞ് ദിവസവും ഇന്റര്‍വ്യൂ നടത്തുന്നത് നല്ലതല്ലെന്നാണ്’, തുടങ്ങി നിരവധി കമന്റുകള്‍ ആണ് രേണുവിന് എതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്..