Wednesday, April 30, 2025
spot_imgspot_img
HomeNewsകണ്ണൂർ യൂണിവേഴ്‌സിറ്റി യൂണിയന്‍ പരിപാടിയിൽ ഉദയനിധി സ്റ്റാലിന്‍ : പ്രാഥമികലക്ഷ്യം വിദ്യാര്‍ഥികളിലേക്ക് മാനവികതയുടെയും സമഭാവനയുടെയും ആശയങ്ങൾ...

കണ്ണൂർ യൂണിവേഴ്‌സിറ്റി യൂണിയന്‍ പരിപാടിയിൽ ഉദയനിധി സ്റ്റാലിന്‍ : പ്രാഥമികലക്ഷ്യം വിദ്യാര്‍ഥികളിലേക്ക് മാനവികതയുടെയും സമഭാവനയുടെയും ആശയങ്ങൾ എത്തിക്കുക

തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ എസ്.എഫ്.ഐ വേദിയിലെത്തുന്നു. ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത് സംസ്ഥാന അധ്യക്ഷ അനുശ്രീയാണ്.

Udayanidhi Stalin at Kannur University Union program

സാഹിത്യോത്സവത്തിന്റെ അവസാന ദിനത്തിലായിരിക്കും ഉദയനിധി പങ്കെടുക്കുന്നത്. നവംബര്‍ 27 മുതല്‍ 29 വരെയാണ് സാഹിത്യോത്സവം നടക്കുന്നത്. ദേശീയ തലത്തില്‍ സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള പ്രസ്താവനകളിലൂടെ വിവാദ വ്യക്തിയാണ് ഉദയനിധി. നൂറോളം പേര്‍ പരിപാടിയുടെ ഭാഗമാകുമെന്ന് സംഘാടകര്‍ അറിയിച്ചു ഇവരിൽ എഴുത്തുകാരും ചിന്തകരും ഗവേഷകരുമെല്ലാം പങ്കെടുക്കുന്നുണ്ട്. കേരളത്തിലും പുറത്തുമുള്ള വിഖ്യാതരായ എഴുത്തുകാരും ചിന്തകരും ഗവേഷകരുമായ നൂറോളം അതിഥികള്‍ മേളയില്‍ സംസാരിക്കും. സാഹിത്യോത്സവം സച്ചിദാനന്ദന്‍ മാഷും സമാപന സമ്മേളനം ഉദയനിധി സ്റ്റാലിനും ഉദ്ഘാടനം ചെയ്യും. 2023 നവംബര്‍ 27, 28, 29 തീയതികളില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ താവക്കര കാമ്പസില്‍ വെച്ചാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. ഈ മേളയുടെ പ്രാഥമികലക്ഷ്യം സര്‍വകലാശാലാ വിദ്യാര്‍ഥികളിലേക്ക് മാനവികതയുടെയും സമഭാവനയുടെയും ആശയങ്ങളിലെത്തിക്കുക എന്നതാണ് .‘Where Diversity Meets’ എന്നതാണ് മേളയുടെ മുഖവാചകം.

മേള സംവിധാനം ചെയ്തിരിക്കുന്നത് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മുഖ്യധാരാ സാഹിത്യോത്സവങ്ങളില്‍ നിന്നു ഭിന്നമായി അന്വേഷണകുതുകികള്‍ക്ക് ആലോചനാമേഖലകള്‍ തുറന്നു കിട്ടുന്ന നിലയിലാണ് . മലയാള സാഹിത്യ/കലാവിഷ്‌കാരങ്ങളുടെ ചരിത്രവര്‍ത്തമാനങ്ങളിലൂടെ കടന്നുപോവുക, വര്‍ത്തമാനകാല രാഷ്ട്രീയ പരിതോവസ്ഥകളെ സൂക്ഷ്മമായി പരിശോധിക്കുക തുടങ്ങിയ താത്പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള നൂറോളം സെഷനുകള്‍ മേളയിലുണ്ടാവും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments