നാണയങ്ങൾ സ്റ്റാമ്പുകൾ കറൻസികൾ പുരാവസ്തുക്കൾ എന്നിവ ശേഖരിക്കുന്ന യുഎഇയിലെ മലയാളികൾ ചേർന്ന് കേരളപ്പിറവി ദിനമായ 2023 നവംബർ 1 ന് “കേരള പ്രവാസി ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് അസോസിയേഷൻ” (KPPNA) എന്ന പേരിൽ സംഘടന രൂപീകരിച്ചു.
2023 ഒക്ടോബർ 15 ഞായറാഴ്ച യുഎഇയിലെ മലയാളി കളക്ടർമാരുടെ സൂം മീറ്റിംഗ് നടന്നിരുന്നു. പ്രസ്തുത യോഗത്തിൽ തയ്യാറാക്കിയ കമ്മിറ്റി പാനൽ ജനറൽ ബോഡിയുടെ അംഗീകാരത്തോടെ കേരളപ്പിറവി ദിനമായ ഇന്ന് പ്രഖ്യാപിക്കുകയായിരുന്നു.
സംഘടനയുടെ പ്രസിഡന്റ് ഉമ്മർ ഫാറൂഖിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സീനിയർ കലക്ടറും സംഘടനാ ഉപദേഷ്ടാവുമായ പി സി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്.
യുഎഇയിലെ മലയാളികളായ ഫിലാറ്റലിസ്റ്റുകളെയും നാണയ ശേഖരണക്കാരെയും പുരാവസ്തു ശേഖരത്തിൽ താൽപര്യം ഉള്ളവരെയും ഒരുമിച്ച് കൊണ്ടുവരിക, ന്യുമിസ്മാറ്റിക്ക്-ഫിലാറ്റലിക്ക് മേഖലയെ പ്രോത്സാഹിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക, ചരിത്ര പഠനത്തിലും ഗവേഷണത്തിലും താൽപര്യം വർദ്ധിപ്പിക്കുക, ശേഖരണ വസ്തുക്കളുടെ കൈമാറ്റത്തിന് വേദിയൊരുക്കുക എന്നിവയാണ് അസോസിയേഷന്റെ പ്രധാന ലക്ഷ്യങ്ങൾ.
എല്ലാ നിയമപരമായ ചാനലുകളും പ്രമോഷൻ മാർഗങ്ങളും ഉപയോഗിച്ച് അംഗീകൃത വകുപ്പുകളുമായി സഹകരിച്ച് സിമ്പോസിയങ്ങളും എക്സിബിഷനുകളും നടത്തുകയും അറബ്, അന്തർദേശീയ ഫിലാറ്റലിക്-ന്യുമിസ്മാറ്റിക് അസോസിയേഷനുകളുമായും ക്ലബ്ബുകളുമായും സഹകരിച്ച് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കലും സംഘടനയുടെ ലക്ഷ്യമാണ്.
KERALA PRAVASI PHILATELIC & NUMISMATIC ASSOCIATION (KPPNA)
ഭാരവാഹികൾ
പ്രസിഡന്റ്:
ഉമ്മർ ഫാറൂക്ക് കുറ്റിച്ചിറ, ദുബായ്
വൈസ് പ്രസിഡണ്ട് :
- മായൻ കോഴിക്കോട് ദുബായ്
- ജോൺസൺ മാത്യു കേളകം ദുബായ്
സെക്രട്ടറി :
കെപിഎ റഫീഖ് റാസൽഖൈമ
ജോയിന്റ് സെക്രട്ടറി :
- ജോൾ പെല്ലിശ്ശേരി, ദുബായ്
- ബബീഷ് വേങ്ങര, ദുബായ്
ട്രഷറർ :
മുഹമ്മദ് റാഫി പേരുമല, ഷാർജ
ഹോബി ക്ലബ് കോ-ഓർഡിനേഷൻ കമ്മിറ്റി പ്രതിനിധി:
അൽത്താഫ് തലശ്ശേരി, അബുദാബി
മീഡിയ കൺവീനർ:
നജ്മുദ്ധീൻ പുതിയങ്ങാടി, ദുബായ്
ഉപദേശക സമിതി :
- പി.സി രാമചന്ദ്രൻ കണ്ണൂർ, ദുബായ്
- വിൽസൺ ലൂയിസ് എറണാകുളം, ദുബായ്
- അബ്ദുൽ സലാം കല്യാശ്ശേരി, ദുബായ്
ഓഡിറ്റർ:
- മുഹമ്മദ് ഹഫ്രാസ് മാഹി, ദുബായ്
- പ്രിൻസ് ജോബ് ചാലക്കുടി, അബുദാബി
എക്സിക്യൂട്ടീവ് അംഗങ്ങൾ :
- നിഷ ഷിബു ചാലക്കുടി, അൽഐൻ
- സാജിദ് പയ്യോളി, ദുബായ്
- റെജുൽ ദാസ് തലശ്ശേരി, അബുദാബി
- സറഫാസു നവാസ് കുറ്റ്യാടി, അൽ ഐൻ
- നസീർ പാലപ്പെട്ടി, ദുബായ്
- ബഷീർ ടി.പി, ഒരുമനയൂർ, ഷാർജ