ഏറ്റുമാനൂര്‍: മാരക മയക്കുമരുന്നിനത്തില്‍പ്പെട്ട എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേരെ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടി. (Two arrested with MDMI and ganja at Ettumanoor)
കോട്ടയം പുതുപ്പള്ളി, തലപ്പാടി സ്വദേശി പുലിത്തറകുന്നില്‍ ജെബി ജേക്കബ് ജോണ്‍ (29), തൃക്കൊടിത്താനം കോട്ടമുറി കൊളത്തുപ്പടി സ്വദേശിനി മൂക്കാട്ടുപറമ്പില്‍ അശ്വതി എം.ഒ (28) എന്നിവരാണ് പിടിയിലായത്.
ഇവര്‍ കാരിത്താസ് ഭാഗത്ത് മയക്കുമരുന്ന് വില്പനയ്ക്ക് എത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, ഏറ്റുമാനൂര്‍ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ യും കഞ്ചാവുമായി ഇരുവരും പോലീസിന്റെ പിടിയിലാവുന്നത്.
ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ജോണ്‍ സി, ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ പ്രസാദ് അബ്രഹാം വര്‍ഗീസ്, എസ്.ഐ ഷാജിമോന്‍ എ.റ്റി, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് എം.ഡി.എം.എ എത്തിച്ചു കൊടുക്കുന്നവരെപറ്റിയുള്ള അന്വേഷണം നടത്തിവരികയാണ്.