ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡിലെ റോഷനാബാദ് ജയിലില്‍നിന്ന് ഹരിദ്വാറിലെ കൊലപാതക കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷപ്പെട്ട കുറ്റവാളിയടക്കം രണ്ട് തടവുകാര്‍ പുറത്ത് ചാടി. വെള്ളിയാഴ്ച രാത്രി തടവുകാര്‍ അവതരിപ്പിച്ച രാംലീല നാടകത്തിനിടെയാണ് ഇരുവരും രക്ഷപ്പെട്ടത്.
സീതയെ തേടിയിറങ്ങുന്ന വാനരന്മാരായി വേഷമിട്ട ഇവരെ പരിപാടിക്കിടയില്‍ കാണാതാവുകയായിരുന്നു . റോര്‍ക്ക് സ്വദേശിയായ പങ്കജ് കുമാറും ഉത്തര്‍പ്രദേശിലെ ഗോണ്ട സ്വദേശിയായ രാം കുമാറുമാണ് ജയില്‍ ചാടിയത്.
നിര്‍മാണത്തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന കോണി ഉപയോഗിച്ചാണ് ഇരുവരും ജയിലിന്റെ മതില്‍ ചാടിയതെന്ന് പോലീസ് പറഞ്ഞു. ജയിലില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് കോണി എത്തിച്ചതെന്നു ജയില്‍ അധികൃതര്‍ വ്യക്തമാക്കി.പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് തിരച്ചില്‍ ആരംഭിച്ചു .