Tuesday, July 8, 2025
spot_imgspot_img
HomeNewsപന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് പത്തനംതിട്ടയിൽ രണ്ടുപേര്‍ മരിച്ചു

പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് പത്തനംതിട്ടയിൽ രണ്ടുപേര്‍ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കുരമ്പാല തോട്ടുകര പാലത്തിന് സമീപം രണ്ടുപേർ ഷോക്കേറ്റ് മരിച്ചു.പാറവിളക്കിഴക്കേതിൽ പിജിഗോപാലപിള്ള, ചന്ദ്രശേഖരൻ എന്നിവരാണ് മരിച്ചത്. Two people died of shock in Pathanamthitta

ഇന്ന് രാവിലെ പ്രദേശത്ത് എത്തിയ നാട്ടുകാരാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. കൃഷിയിടത്തിൽ പന്നികൾ കയറാതിരിക്കാൻ ഇലക്ട്രിക് കമ്പികൾ സ്ഥാപിച്ചിരുന്നു. ഇതിൽനിന്ന് ഷോക്കേറ്റാണ് മരണം എന്നാണ് നിഗമനം.

രാവിലെ ഏഴരയോടെയാണ് സംഭവം. ചന്ദ്രശേഖരനാണ് ആദ്യം ഷോക്കേറ്റത്. ഇതു കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗോപാലപിള്ളക്ക് ഷോക്കേൽക്കുകയായിരുന്നു.

പന്നിശല്യം രൂക്ഷമായതിനാല്‍ പ്രദേശത്തെ വയലില്‍ ഇലക്ട്രിക് കമ്പി കെട്ടിയിരുന്നു. അതില്‍ നിന്നുമാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടി മോട്ടോര്‍പുരയില്‍ നിന്നുള്ള വൈദ്യുതി വിച്ഛേദിച്ച് ഇരുവരെയും ആശുപത്രിയിലെത്തിച്ചു.

അടൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. പന്തളത്തു നിന്നും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

അതേസമയം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെ ലഭിച്ചതിനുശേഷം ആയിരിക്കും പൊലീസിന്റെ തുടർനടപടികൾ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments