തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ മൂന്ന് കിലോ ഗ്രാം സ്വര്‍ണവുമായി രണ്ട് പേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശി ഷുഹൈബ്, കമലേശ്വരം സ്വദേശി മുഹമ്മദ് അഫ്‌സർ എന്നിവരാണ് പിടിയിലായത്.
Two arrested with 3 kg of gold from Thiruvananthapuram airport
ഷുഹൈബില്‍ നിന്നും രണ്ട് കിലോ ഗ്രാം സ്വര്‍ണവും, മുഹമ്മദ് അഫ്‌സറില്‍ നിന്നും ഒരു കിലോ ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയ എമിറേറ്റ്‌സ് ഫ്‌ളൈറ്റില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. ഷുഹൈബില്‍ നിന്നും സ്വര്‍ണ കട്ടിയായും മുഹമ്മദ് അഫ്‌സറില്‍ നിന്നും സ്വര്‍ണ ലായനിയില്‍ മുക്കിയ തുണികള്‍ ആയുമാണ് പിടികൂടിയത്.
കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് നടത്തിയ പരിശോധനയിൽ കസ്റ്റംസ് അസിസ്റ്റൻറ് കമ്മീഷണർ എ എം നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.