Sunday, January 26, 2025
spot_imgspot_img
HomeCinemaCelebrity Newsസ്റ്റണ്ട് മാസ്റ്ററും നടനുമായ കോതണ്ഡരാമൻ അന്തരിച്ചു

സ്റ്റണ്ട് മാസ്റ്ററും നടനുമായ കോതണ്ഡരാമൻ അന്തരിച്ചു

ചെന്നൈ: തമിഴ് സിനിമയിലെ സംഘട്ടന സംവിധായകനും നടനുമായ എന്‍ കോതണ്ഡരാമന്‍ അന്തരിച്ചു. 65 വയസായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു. ബുധനാഴ്ച രാത്രി ചെന്നൈ പെരമ്പൂരിലെ വസതിയിലായിരുന്നു അന്ത്യം.

25 വര്‍ഷത്തിലേറെയായി തമിഴ് സിനിമയില്‍ സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു. ഒട്ടേറേ സിനിമകളില്‍ ഉപവില്ലന്‍ വേഷങ്ങള്‍ ചെയ്തു. സുന്ദര്‍ സി. സംവിധാനം ചെയ്ത ‘കലകലപ്പു’ സിനിമയിലെ ഹാസ്യവേഷം ഏറെ ശ്രദ്ധ നേടി.

ഭഗവതി, തിരുപ്പതി, വേതാളം ഗെയിം തുടങ്ങിയ സിനിമകളില്‍ സംഘട്ടന സഹായിയായും സാമി എന്‍ റാസാ താന്‍, വണ്‍സ് മോര്‍ തുടങ്ങിയവയില്‍ സംഘട്ടന സംവിധായകനായും പ്രവര്‍ത്തിച്ചു.

സംഘവിയുടെ എല്ലാമേ എൻ പൊണ്ടാട്ടിത്താൻ , രാജ്കിരണിൻ്റെ എല്ലാമേ എൻ രസ ധാൻ , ശിവാജി ഗണേശൻ-വിജയ് അഭിനയിച്ച വണ്‍സ് മോർ എന്നീ ചിത്രങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്

സംഘവിയുടെ എല്ലാമേ എൻ പൊണ്ടാട്ടിത്താൻ , രാജ്കിരണിൻ്റെ എല്ലാമേ എൻ രസ ധാൻ , ശിവാജി ഗണേശൻ-വിജയ് അഭിനയിച്ച വണ്‍സ് മോർ എന്നീ ചിത്രങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments