Saturday, January 25, 2025
spot_imgspot_img
HomeNewsInternational'രാജ്യത്തിനുണ്ടായ മുറിവുണക്കും';അമേരിക്കയുടെ സുവർണ കാലം വന്നെത്തിയെന്ന് വിജയമുറപ്പിച്ച് ട്രംപ്

‘രാജ്യത്തിനുണ്ടായ മുറിവുണക്കും’;അമേരിക്കയുടെ സുവർണ കാലം വന്നെത്തിയെന്ന് വിജയമുറപ്പിച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ചതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങൾക്കും തന്നോടൊപ്പം നിന്ന പാർട്ടി പ്രവർത്തകർക്കും കുടുംബത്തിനുമെല്ലാം അദ്ദേഹം നന്ദി പറഞ്ഞു.Trump addressing the people

അമേരിക്കയുടെ സുവർണ കാലം വന്നെത്തിയെന്ന് ട്രംപ് വ്യക്തമാക്കി. രാജ്യത്തിനുണ്ടായ മുറിവ് ഉണക്കുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തു. അമേരിക്കയുടെ 47-ാം പ്രസിഡന്റായി താൻ തെരഞ്ഞെടുക്കപ്പെട്ടു എന്നും അദ്ദേഹം ഫ്ലോറിഡയിൽ പറഞ്ഞു. 

അനുയായികളെ അഭിസംബോധന ചെയ്യുമ്പോൾ ട്രംപിന്റെ ഭാര്യയും മക്കളും വേദിയിൽ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്നെ പിന്തുണച്ചതിന് ഭാര്യ മെലാനിയയെ ആലിംഗനം ചെയ്തും ചുംബനം നൽകിയുമാണ് ട്രംപ് നന്ദി പറഞ്ഞത്.

മെലാനിയയെ ഫസ്റ്റ് ലേഡി എന്ന് വിളിച്ചുകൊണ്ടാണ് ട്രംപ് സംസാരിച്ചത് എന്നും ശ്രദ്ധേയമായി. എക്കാലത്തെയും ഏറ്റവും വലിയ രാഷ്ട്രീയ നിമിഷം എന്നാണ് ട്രംപ് ഈ തെരഞ്ഞെടുപ്പ് വിജയത്തെ വിശേഷിപ്പിച്ചത്. 

അതേസമയം, ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ കമല ഹാരിസ് ഇന്ന് അനുയായികളെ അഭിസംബോധന ചെയ്യില്ല. വ്യാഴാഴ്ച കമല ഹാരിസ് തന്റെ അണികളെ അഭിസംബോധന ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.

തെരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമായി വിലയിരുത്തപ്പെട്ട സ്വിംഗ് സ്റ്റേറ്റുകളില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചതാണ് ട്രംപിന്റെ മുന്നേറ്റത്തിന് കരുത്ത് കൂട്ടിയത്. 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments