എയർ ഇന്ത്യയുടെ സാങ്കേതിക തകരാർ സംഭവിച്ച ട്രിച്ചി–ഷാർജ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. 141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഏറെനേരം കഴിഞ്ഞിട്ടും വിമാനം താഴെയിറക്കാൻ കഴിയാഞ്ഞത് ചെറിയ ആശങ്കയുണ്ടാക്കിയിരുന്നു.trichy airport sharjah flight update
വൈകിട്ട് 5.40ന് പറന്നുയർന്ന വിമാനത്തിനാണ് സാങ്കേതിക തകരാർ ഉണ്ടായത്. ഒരു മണിക്കൂറോളം വിമാനം ട്രിച്ചി വിമാനത്താവളത്തിന് മുകളിലൂടെ വട്ടമിട്ട് പറന്നിരുന്നു .
കൂടാതെ ട്രിച്ചി വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം നൽകുകയും ആംബുലൻസുകൾ സജ്ജമാക്കുകയും ചെയ്തിരുന്നു.