Wednesday, April 30, 2025
spot_imgspot_img
HomeCrime Newsത്രികോണ പ്രണയം, എത്തിയത് യുവതിയുടെ കിടപ്പറയിൽ യുവാവിന്റെ കൊലപാതകത്തിൽ : സംഭവമിങ്ങനെ

ത്രികോണ പ്രണയം, എത്തിയത് യുവതിയുടെ കിടപ്പറയിൽ യുവാവിന്റെ കൊലപാതകത്തിൽ : സംഭവമിങ്ങനെ

നാഗ്പൂർ: ഒരു യുവതിയെ ബന്ധുക്കളായ രണ്ട് പേർ പ്രണയിച്ചത് അവസാനിച്ചത് കൊലപാതകത്തിൽ. ചൊവ്വാഴ്ചയാണ് നാ​ഗ്പൂരിനെ നടുക്കിയ സംഭവമുണ്ടായത്.

നിതിൻ രോഹൻബാ​ഗാണ്(40) കൊല്ലപ്പെട്ടത്. രോഹൻബാ​ഗിന്റെ ബന്ധുവായ രാജേഷ് ചവാനാണ് (​ഗബ്ബർ -47) പ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 35 കാരിയായ യുവതിയുമായി രാജേഷ് ചവാൻ ലിവ് ഇൻ റിലേഷനിലായിരുന്നു. ഈ ബന്ധത്തിൽ ഇരുവർക്കും രണ്ട് കുട്ടികളുമുണ്ട്.

എന്നാൽ ബന്ധുവായ രോഹൻബാ​ഗുമായി , യുവതി അടുക്കുകയായിരുന്നു. തുടർന്ന് തന്റെ രണ്ട് മരുമക്കളുടെ സഹായം തേടി രോഹൻബാ​ഗിനെ കൊലപ്പെടുത്താൻ രാജേഷ് ചവാൻ പദ്ധതിയിട്ടു.
സിനിമാ ഹാളിലെ ജീവനക്കാരനാണ് നിതിൻ. എന്നാൽ മുന്നറിയിപ്പിന് പിന്നാലെ ഇമാംബാഡ പൊലീസ് സ്റ്റേഷനിൽ ഒരു കിലോമീറ്റർ അകലെയുള്ള ജാട്ട് തരോഡിയിലെ വീട്ടിൽ നിന്ന് യുവതിയുടെ കിടപ്പുമുറിയിൽ നിന്ന് യുവതിയോടൊപ്പം നിതിനെ പിടികൂടിയതോടെ രാജേഷ് രോ​ഹനെ വെട്ടിക്കൊലപ്പെടുത്തി.

യുവതിയുടെ കിടക്കയിൽ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്ന നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. ആഴത്തിലേറ്റ ഏഴ് വെട്ടുകളാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.

ആരോ​ഗ്യ സ്ഥാപനത്തിലെ ജോലിക്കാരനാണ് രാജേഷ് ചവാൻ. തന്നെ അപമാനിച്ചെന്ന യുവതിയുടെ പരാതിയെ തുടർന്ന് രാജേഷ് ചവാൻ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് നിതിൻ രോഹൻബാ​ഗിന് മുന്നറിയിപ്പ് നൽകിയിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments