Saturday, December 7, 2024
spot_imgspot_imgspot_img
HomeNewsKerala Newsഅതിദാരുണം; തൃശ്ശൂരിൽ നാടോടി സംഘത്തിനിടയിലേക്ക് തടിലോറി പാഞ്ഞുകയറി; 2 കുട്ടികളുൾപ്പെടെ 5 മരണം, 7 പേർക്ക്...

അതിദാരുണം; തൃശ്ശൂരിൽ നാടോടി സംഘത്തിനിടയിലേക്ക് തടിലോറി പാഞ്ഞുകയറി; 2 കുട്ടികളുൾപ്പെടെ 5 മരണം, 7 പേർക്ക് പരിക്ക് : അപകടത്തിൽ ഡ്രൈവറും ക്ലീനറും അറസ്റ്റിൽ

തൃശൂർ: തൃശൂർ നാട്ടികയിൽ തടി ലോറി ഉറങ്ങിക്കിടന്നവരിലേക്ക് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്. 2കുട്ടികൾ ഉൾപ്പടെ 5 പേരാണ് മരിച്ചത്.പുലർച്ചെ 4 നാണ് അപകടം സംഭവിച്ചത്.Tragedy strikes Thrissur as five people lose their lives in a fatal vehicle accident

കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്. ഇവർ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.

കിടന്നുറങ്ങിയ സംഘത്തിൽ 10 പേർ ഉണ്ടായിരുന്നു. കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറിയാണ് ആളുകൾ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്.

അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിർത്താതെ പോയി. എന്നാൽ പിന്നാലെ എത്തിയ നാട്ടുകാർ ദേശീയ പാതയിൽ നിന്നാണ് ഇയാളെ തടഞ്ഞത്. ലോറി തടഞ്ഞുനിർത്തിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഡ്രൈവറെയും ക്ളീനറെയും പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ആലങ്കോട് സ്വദേശി ക്ലീനറായ അലക്സ് (33), ഡ്രൈവർ ജോസ്(54) എന്നവരാണ് അറസ്റ്റിലായത്. മ​ദ്യ ലഹരിയിലായിരുന്ന ക്ലീനർ അലക്സ് ആണ് വാഹനമോടിച്ചത്. ഇയാൾക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments