Saturday, December 7, 2024
spot_imgspot_imgspot_img
HomeNewsKerala Newsക്വാറിയിലെ വെള്ളക്കെട്ടിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച്‌ ദമ്ബതികള്‍; യുവാവ് മരിച്ചു, ഭാര്യയെ രക്ഷപ്പെടുത്തി

ക്വാറിയിലെ വെള്ളക്കെട്ടിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച്‌ ദമ്ബതികള്‍; യുവാവ് മരിച്ചു, ഭാര്യയെ രക്ഷപ്പെടുത്തി

മാനന്തവാടി: വെള്ളക്കെട്ടില്‍ ചാടി ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളില്‍ യുവാവ് മരിച്ചു. കുറ്റിയാട്ടുകുന്ന് ചെല്ലാട്ടുകുന്ന് പരേതനായ ഉത്തമന്റെയും മാധവിയുടെയും മകൻ രാജേഷ് (33) ആണ് മരിച്ചത്.Tragedy strikes Mananthavady as a young man drowns in an abandoned quarry, while his wife is rescued by locals

കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് സംഭവം. രാജേഷിന്റെ ഭാര്യ സന്ധ്യയും വെള്ളക്കെട്ടിൽ അകപ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി.അതേസമയം ഇരുവരും വെള്ളക്കെട്ടിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം.

ഉടനെ മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. കെല്ലൂരില്‍ ഇൻഡസ്ട്രി നടത്തിവരികയായിരുന്നു രാജേഷ്. ആദിയെന്ന മകളും ആറു മാസം പ്രായമുള്ള കുട്ടിയുമാണ് രാജേഷിനുള്ളത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments