Monday, December 9, 2024
spot_imgspot_imgspot_img
HomeNews'ദിവ്യ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീഷ, പൊലീസിന് സ്വതന്ത്രമായ നിലപാട് സ്വീകരിക്കാം, സർക്കാർ മറ്റ് നിർദ്ദേശം...

‘ദിവ്യ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീഷ, പൊലീസിന് സ്വതന്ത്രമായ നിലപാട് സ്വീകരിക്കാം, സർക്കാർ മറ്റ് നിർദ്ദേശം നൽകില്ല’; ടി.പി രാമകൃഷ്ണൻ

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ദിവ്യയെ പാർട്ടി സംരക്ഷിക്കുന്നില്ലെന്ന് ഇടതുമുന്നണി കൺവീനറും സിപിഎം നേതാവുമായ ടി.പി രാമകൃഷ്ണൻ.TP Ramakrishnan that the party is not protecting Divya

വിഷയത്തിൽ പാർട്ടി കണ്ണൂർ ജില്ല നേതൃത്വത്തിന് ഉചിതമായ നടപടി സ്വീകരിക്കാം. പൊലീസിന് സ്വതന്ത്രമായ നിലപാട് സ്വീകരിക്കാമെന്നും സർക്കാർ മറ്റ് നിർദ്ദേശം നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.

ദിവ്യക്കെതിരായ കേസിൽ സർക്കാർ നേരത്തെ നിലപാട് സ്വീകരിച്ചതാണ്. സംഭവത്തിൽ അന്വേഷണം വേണമെന്ന നിലപാടാണ് സർക്കാരിന്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ പൊലീസിന് നടപടികളുമായി മുന്നോട്ട് പോകാം.

ദിവ്യ ഒളിവിൽ കഴിയുന്നതിന് പാർട്ടി സൗകര്യം ഒരുക്കിയിട്ടില്ല. ദിവ്യയെ സഹായിക്കുന്നില്ല. ദിവ്യ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീഷ. മാധ്യമങ്ങൾ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്നും  ടിപി രാമകൃഷ്ണൻ പ്രതികരിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments