മലപ്പുറം: എടപ്പാളിൽ ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ച് കിടപ്പ് മുറിക്ക് തീ പടർന്നു നാശനഷ്ടം. ഇന്ന് രാവിലെ എട്ടരയോടെയാണ് നടക്കാവ് കാലടി റോഡിലെ വലിയ പീടിയേക്കൽ ഫാരിസിൻ്റെ വീട്ടില്‍ ചാർജിനിട്ട ടോർച്ച് പൊട്ടിത്തെറിച്ചത്. അപകട സമയത്ത് വീട്ടുകാരെല്ലാം പുറത്തായതിനാൽ വലിയ അപകടം ഒഴിവായി.torch blast in malappuram
നാട്ടുകാരും പിന്നീട് പൊന്നാനിയിൽ നിന്നെത്തിയ അഗ്നിശമന സേനയും ചേര്‍ന്നാണ് തീയണച്ചത്. കിടപ്പുമുറിയിലുണ്ടായിരുന്ന മുഴുവൻ സാമഗ്രികളും കത്തിനശിച്ചു. 3 ലക്ഷം രൂപയുടെ നാശങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍.