കൊല്ലം: പത്തനാപുരത്ത് വീണ്ടും പുലി. എസ്എഫ്‌സികെയുടെ ചിതല്‍ വെട്ടി എസ്റ്റേറ്റിലെ വെട്ടി അയ്യം ഭാഗത്താണ് പുലിയെ കണ്ടത്. പുലിയുടെ വിഡിയോ നാട്ടുകാര്‍ പങ്കുവച്ചതോടെ ഫോറസ്റ്റ് ജീവനക്കാരും എസ് എഫ് സി കെ അധികൃതരും പ്രദേശത്ത് പട്രോളിങ് ശക്തമാക്കി.
കഴിഞ്ഞ വര്‍ഷങ്ങളിൽ കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയിലും മറ്റു വനപ്രദേശത്തുമായി കാട്ടുമൃഗങ്ങളുടെ ശല്യം തുടരുകയാണ്.
പുലിയെ പിടികൂടാന്‍ പുലിക്കൂട് സ്ഥാപിക്കാന്‍ സര്‍ക്കാരില്‍ നിന്നും ഉത്തരവ് വാങ്ങാന്‍ പുനലൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് നടപടി സ്വീകരിച്ചു.