Saturday, December 7, 2024
spot_imgspot_imgspot_img
HomeCrime Newsവ്യാപാരിയുമായി സൗഹൃദം തുടങ്ങിയത് 23 വയസ്സുള്ള യുവതി എന്ന് പറഞ്ഞ്; വിഡിയോ കോളുകളിലൂടെ നഗ്‌നശരീരം കാണിച്ച്‌...

വ്യാപാരിയുമായി സൗഹൃദം തുടങ്ങിയത് 23 വയസ്സുള്ള യുവതി എന്ന് പറഞ്ഞ്; വിഡിയോ കോളുകളിലൂടെ നഗ്‌നശരീരം കാണിച്ച്‌ വ്യാപാരിയെ കുടുക്കി : കോടികള്‍ നല്‍കിയിട്ടും ഭീഷണി തുടര്‍ന്നതോടെ വിവരം പറഞ്ഞത് മകനോട് : യുവതിയും ഭര്‍ത്താവും ഇനി അഴിക്കുള്ളില്‍

തൃശൂര്‍: തൃശൂരിലെ വ്യവസായിയായ അറുപത്തിമൂന്നുകാരനെ ഹണിട്രാപ്പില്‍ കുടുക്കി രണ്ടരക്കോടി തട്ടിയ ദമ്പതികള്‍ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യാപാരിയുമെത്തുള്ള നഗ്ന വീഡിയോ കോള്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ആണ് രണ്ടര കോടി രൂപ ഷെമിയെന്ന ഫാബി വ്യവസായിയില്‍ നിന്നും തട്ടിയെടുത്തത്.thrissur honey trap case accused buys luxurious vehicles

പ്രതികൾ ഇതും കൊണ്ട് സ്വർണവും ആഡംബര വാഹനങ്ങളും വാങ്ങി . കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഒറ്റയില്‍പടിത്തറ്റില്‍ വീട്ടില്‍ ഷെമി എന്ന ഫാബി (38), കൊല്ലം പെരിനാട് സ്വദേശിയായ മുണ്ടക്കല്‍, തട്ടുവിള പുത്തന്‍ വീട്ടില്‍ സോജന്‍ എസ് സെന്‍സില ബോസ് (32) എന്നിവരാണ് തൃശൂര്‍ വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. തട്ടിയെടുത്ത രണ്ടരക്കോടി രൂപയുടെ വസ്തുക്കള്‍ ഉള്‍പ്പെടെയാണ് ഇവരെ പൊലീസ് പിടികൂടിയത്.

ഏകദേശം 82 പവൻ സ്വർണാഭരണങ്ങളും ഇന്നോവ കാർ, ടയോട്ട ഗ്ലാൻസ കാർ, മഹീന്ദ്ര ഥാർ ജീപ്പ്, മേജർ ജീപ്പ്, എൻഫീല്‍ഡ് ബുള്ളറ്റ് എന്നീ വാഹനങ്ങളും ഫാബിയും സോജനും വാങ്ങിയിരുന്നു.

വ്യാപാരിയെ 2020ല്‍ വാട്സാപ് വഴി പരിചയപ്പെട്ട ഷെമി എറണാകുളത്ത് ഹോസ്റ്റലില്‍ താമസിക്കുന്ന 23 വയസ്സുള്ള യുവതിയാണെന്നാണ് വിശ്വസിപ്പിച്ചത്. ഹോസ്റ്റല്‍ ഫീസിനും മറ്റുമെന്നും പറഞ്ഞ് വ്യാപാരിയില്‍നിന്ന് കടം വാങ്ങിത്തുടങ്ങി.

ഫാബിയുടെ ആരും വീണുപോകുന്ന സൗന്ദര്യവും കൂസലില്ലായ്മയുമാണ് വ്യാപാരിയെ ഫാബിയോട് കൂടുതല്‍ അടുപ്പിച്ചത്. കൂടാതെ ലൈംഗിക ചുവയുള്ള വീഡിയോ കോളുകളിലേക്ക് പിന്നീട് ഫാബി ചുവടു മാറ്റി. അതിന് പിന്നാലെ നഗ്നത പകർത്തിയ വീഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയതോടെ വ്യാപാരി ഭയന്നു. ഈ ഭയം മുതലെടുത്ത് വൻ തുകകള്‍ ആവശ്യപ്പെടുകയായിരുന്നു.

അതേസമയം തന്റെ കൈവശമുള്ള പണവും ഭാര്യയുടെയും ഭാര്യാമാതാവിന്റെയും പേരിലുള്ള ഫിക്‌സഡ് ഡെപ്പോസിറ്റ് തുകകളും പിൻവലിച്ച്‌ ഫാബിക്ക് നല്‍കി. പിന്നീട് ഭാര്യയുടെ സ്വർണാഭരണങ്ങള്‍ പണയം വച്ചും പണം നല്‍കി. ഒട്ടാകെ രണ്ടരക്കോടി രൂപയോളം ഫാബി ഘട്ടംഘട്ടമായി തട്ടിയെടുത്തു.

എന്നാൽ പിന്നെയും ഫാബി പണം ആവശ്യപ്പെ‍ടാൻ തുടങ്ങിയതോടെ വ്യാപാരി മകനെ ഇക്കാര്യം അറിയിച്ചു. പിന്നാലെ വെസ്റ്റ് പോലീസില്‍ പരാതി നല്‍കിയതും പ്രതികളെ പിടിച്ചതും.

അതേസമയം തന്നേക്കാള്‍ ആറ് വയസ്സിന് ഇളപ്പമുള്ള സോജനൊപ്പം ഫാബി ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പ്രതികള്‍ കൊല്ലം പനയത്തുള്ള അഷ്ടമുടിമുക്ക് എന്ന സ്ഥലത്ത് ആഡംബര ജീവിതം നയിക്കുകയായിരുന്നു. അവിടെ നിന്നും ഒളിവില്‍ പോയ പ്രതികളെ ശ്രമകരമായ ദൗത്യത്തിലൂടെയാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments