മന്‍സൂര്‍ അലി ഖാന്‍ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് . ഇപ്പോഴിതാ നടന്‍ തനിയ്‌ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തില്‍ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി നടി തൃഷ. thrisha against mansoor
വെറുപ്പുളവാക്കുന്ന രീതിയില്‍ മൻസൂര്‍ സംസാരിക്കുന്നതിന്റെ വീഡിയോ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരാമര്‍ശത്തെ ശക്തമായി അപലപിക്കുകയാണെന്നും നടി എക്സില്‍ കുറിച്ചു.

വളരെ മോശം സ്വഭാവമുള്ള ഒരാളുടെ പ്രസ്താവനയാണിത്. മൻസൂറിന് ആഗ്രഹിക്കാം. പക്ഷേ അദ്ദേഹത്തെപ്പോലുള്ള ഒരാളുമായി ഒരിക്കലും സ്‌ക്രീൻ സ്‌പേസ് പങ്കിടാത്തത് ആശ്വാസകരമാണെന്നും ഇനിയൊരിക്കലും അദ്ദേഹത്തെപ്പോലൊരാളുമായി സ്‌ക്രീൻ സ്‌പേസ് പങ്കിടില്ലെന്നും നടി വ്യക്തമാക്കി.
ഏതാനും നാളുകള്‍ക്ക് മുന്‍പ് ലിയോയുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റില്‍ ആയിരുന്നു തൃഷയ്‌ക്കെതിരെ മന്‍സൂര്‍ അലി ഖാന്‍ മോശം പരാമര്‍ശം നടത്തിയത്. മുന്‍പൊരു സിനിമയില്‍ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ തൃഷയെ ഇടാന്‍ പറ്റിയില്ലെന്നും താന്‍ ചെയ്ത സിനിമകളിലെ റോപ് സീനുകളൊന്നും ലിയോയില്‍ ഇല്ലായൊന്നും ആയിരുന്നു മന്‍സൂര്‍ പറഞ്ഞിരുന്നത്.