താനെ: റോഡിലൂടെ അമ്മയുടെ കൈ പിടിച്ച് നടന്ന് പോകവെ കെട്ടിടത്തിന് മുകളിൽ നിന്നും ദേഹത്തേക്കു നായ വീണ് പരിക്കേറ്റ മൂന്നു വയസ്സുകാരി മരിച്ചു. അമൃത് നഗറിലായിരുന്നു സംഭവം.three year old girl walking with her mother dies after dog falls on her in maharashtra
അഞ്ചാംനിലയില്‍ നിന്ന് ഗോള്‍ഡൻ റിട്രീവർ നായ ദേഹത്തു വീണത്. ഇതിന്‍റെ ആഘാതത്തില്‍ കുട്ടിക്ക് ബോധം നഷ്ടപ്പെട്ടു. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഗോള്‍ഡൻ റിട്രീവർ പെണ്‍കുട്ടിയുടെ മേല്‍ വീഴുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ മുംബ്ര പൊലീസ് അപകടമരണത്തിന് കേസെടുത്തു.