തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ പീഡനത്തിന് ഇരയാക്കിയ മൂന്ന് മദ്രസ അധ്യാപകര്‍ അറസ്റ്റില്‍. three madrasa teachers arrested for abusing young children in thiruvananthapuram
ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് റാസാൾ ഹഖ് ഉള്‍പ്പടെയാണ് റിമാന്‍ഡിലായത്. കൊല്ലം കുളത്തുപുഴ സ്വദേശി സിദ്ധിഖ്, തിരുവനന്തപുരം തൊളിക്കോട് സ്വദേശി മുഹമ്മദ് ഷമീർ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്‍.
കഴിഞ്ഞ ഒരു വര്‍ഷമായി പ്രതികള്‍ നെടുമങ്ങാട് മദ്രസ നടത്തി വരികയാണ്. മത പഠനത്തിനായി എത്തുന്ന കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനം നടത്തുന്നുവെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കിരണ്‍ നാരായണന്റെ മേല്‍നോട്ടത്തില്‍ കാട്ടാക്കട ഡിവൈ.എസ്.പി എൻ. ഷിബു, നെടുമങ്ങാട് എസ്.എച്ച്.ഒ ഒ.എ. സുനില്‍, എസ്.ഐ സുരേഷ് കുമാര്‍,എ.എസ്.ഐ ഷാജി,രജിത്,എസ്.സി.പി.ഓമാരായ സി.ബിജു,ദീപ, സി.പി.ഒ അജിത് മോഹൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.