കോഴിക്കോട്: കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് സിപിഐ(എംഎല്‍)ന്റെ പേരില്‍ ഭീഷണിക്കത്ത്. ബുധനാഴ്ചയാണ് കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിന് ഭീഷണിക്കത്ത് ലഭിച്ചത്.
Threat letter to district collector against Pinarayi government
കൊച്ചിയില്‍ പൊട്ടിച്ചപോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഭീഷണി. വ്യാജ കമ്യൂണിസ്റ്റുകള്‍ വേട്ടയാടിയാല്‍ ശക്തമായി തിരിച്ചടിക്കും. പിണറായിപ്പൊലീസിന്റെ വേട്ട തുടര്‍ന്നാല്‍ തിരിച്ചടിയുണ്ടാകുമെന്നും കത്തില്‍ പറയുന്നു. കത്ത് നടക്കാവ് പൊലീസിന് കൈമാറി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.