കോഴിക്കോട്: വായ്പാ ആപ്പുകാരുടെ ഭീഷണിയെത്തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. 25 കാരിയായ കുറ്റ്യാടി സ്വദേശിനിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. threat from loan app lady attempts to suicide
2000 രൂപയാണ് വായ്പയെടുത്തത്. സ്വര്‍ണം പണയം വെച്ചും മറ്റും പലതവണയായി ഒരു ലക്ഷം രൂപയോളം തിരിച്ചടച്ചിട്ടും ഭീഷണി തുടര്‍ന്നതായാണ് വീട്ടമ്മ പറയുന്നത്. പണം കയ്യിലില്ലെന്ന് അറിയിച്ചതോടെ, യുവതിയുടെ വാട്‌സ് ആപ്പിലെ പ്രൊഫൈല്‍ ചിത്രം മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഫോണിലേക്ക് അയച്ചു.
ഇവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വീട്ടമ്മ പറയുന്നു. അതേസമയം ആരോഗ്യനില ഇപ്പോഴൊന്നും പറയാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471 2552056)