പത്തനംതിട്ട: അന്തർസംസ്ഥാന സർവീസ് നടത്തുന്ന റോബിൻ ബസ്സിന് പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്. പെർമിറ്റ് ലംഘനത്തിന് 7500 രൂപയാണ് പിഴയിട്ടിരിക്കുന്നത്.
This is the third time that the Motor Vehicle Department has caught it and fined Robin bus.
ഇന്ന് പുലർച്ചെ ആണ് റോബിൻ ബസ് പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് യാത്ര തുടങ്ങിയത്. 200 മീറ്റർ പിന്നിട്ടയുടൻ വാഹനത്തെ എംവിഡി തടഞ്ഞു. പരിശോധനയ്ക്ക് ശേഷം വാഹനത്തിന് പിഴയിടുകയായിരുന്നു. മുമ്പ് രണ്ട് തവണ മോട്ടോർ വാഹന വകുപ്പ് നിയമലംഘനത്തിന് പിടികൂടിയിരുന്നു.
കഴിഞ്ഞ മാസം കോയമ്പത്തൂരിലേക്ക് പുറപ്പെട്ട റോബിൻ ബസ് റാന്നിയിൽ വെച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു.
യാത്രക്കാരെ ഇറക്കിവിട്ട ശേഷം ബസ്സ് എ ആർ ക്യാമ്പിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. ടൂറിസ്റ്റ് പെർമിറ്റ് മാത്രമുള്ള റോബിൻ ബസ് സ്റ്റേജ് കാരേജായി സർവീസ് നടത്തുന്നത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെയും റോബിൻ ബസ്സിനെ മോട്ടോർ വാഹനവകുപ്പ് പിടികൂടിയിരുന്നു. സർവീസ് നടത്താനുള്ള ഹൈക്കോടതി ഉത്തരവ് വാങ്ങിയാണ് ബസ് സർവീസ് നടത്തുന്നത്.
ഓഗസ്റ്റ് 30നാണ് റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരേക്ക് സര്‍വീസ് ആരംഭിച്ചത്. സെപ്റ്റംബര്‍ ഒന്നിന് രാവിലെ റാന്നിയില്‍ വച്ച് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് 45 ദിവങ്ങള്‍ക്ക് ശേഷം ഫിറ്റ്നസ് ടെസ്റ്റ് പാസായി ബസ് ഒക്ടോബര്‍ 16ന് വീണ്ടും സര്‍വീസ് തുടങ്ങി. റാന്നിയില്‍ വച്ച് ബസ് വീണ്ടും എംവിഡി പിടികൂടിയതോടെ കേസ് കോടതിയിലെത്തി. ഉടമയ്ക്ക് തിരികെ നല്‍കണമെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബസ് വിട്ടുനല്‍കിയത്.