തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണക്കേസിൽ ഹരിയാന സ്വദേശികളായ മൂന്ന്പേർ പിടിയിൽ . നിവേദ്യ ഉരുളി മോഷ്ടിച്ചത് വീട്ടിൽ ഐശ്വര്യം വരാൻ വേണ്ടിയാണെന്ന് പ്രതികൾ മൊഴി നൽകി .
എന്നാൽ മൊഴി പൂർണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.കൂടാതെ അതീവസുരക്ഷാ മേഖലയിലാണ് മോഷണം നടന്നത്. ഹരിയാനയിൽ നിന്നാണ് ഫോർട്ട് പോലീസ് പ്രതികളെ പിടികൂടിയത്. വ്യാഴാഴ്ചയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. സിസിടിവി പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.പ്രതികളെ വിമാനമാർഗം ഇന്ന്തി രുവനന്തപുരത്ത് എത്തിക്കും.