Saturday, January 25, 2025
spot_imgspot_img
HomeNewsKerala Newsവിമാനങ്ങളെ വട്ടംകറക്കി പട്ടം; താഴെയിറങ്ങാനാകാതെ ആകാശത്ത് ചുറ്റിക്കറങ്ങി വിമാനം, ടേക്ക് ഓഫും വൈകി

വിമാനങ്ങളെ വട്ടംകറക്കി പട്ടം; താഴെയിറങ്ങാനാകാതെ ആകാശത്ത് ചുറ്റിക്കറങ്ങി വിമാനം, ടേക്ക് ഓഫും വൈകി

തിരുവനന്തപുരം∙ വിമാനപാതയില്‍ പറന്ന പട്ടം കാരണം വഴിമുടങ്ങിയത് ആറു വിമാനങ്ങള്‍ക്ക്. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനത്തിന്റെ പറക്കലും ഏറെനേരം നിർത്തിവച്ചു.Thiruvananthapuram airport six flights were blocked due to kites; Four flights were diverted

ഇറങ്ങേണ്ട വിമാനം 11 മിനിട്ടിനുശേഷമാണ് റണ്‍വേ തൊട്ടത്. പറന്നുയരേണ്ട വിമാനം 45 മിനിട്ട് വൈകി. റൺവേയുടെ 200 അടി ഉയരത്തിലാണ് ഇന്നലെ വൈകിട്ടോടെ പട്ടം പറന്നത്. റൺവേയ്ക്ക് മുകളിൽ പട്ടമുണ്ടെന്ന വിവരം വിമാനത്താവളത്തിലെ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽനിന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നു. കൂടാതെ പട്ടം അപകടം ഉണ്ടാക്കാൻ സാധ്യതയുള്ളതിനെ തുടർന്ന് അടിയന്തര സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിരുന്നു.

ഇതോടെ ഇറങ്ങാനുള്ള വിമാനങ്ങൾ ആകാശത്ത് ചുറ്റിക്കറങ്ങാൻ നിർദേശം നൽക്കുകയായിരുന്നു. പുറപ്പെടാൻ ഒരുങ്ങിയ വിമാനങ്ങൾ പാർക്കിങ് ബേയിൽ നിർത്തിയിട്ടു. പട്ടം താഴെയിറക്കാന്‍ അഗ്നിശമനാ ഉദ്യോഗസ്ഥർ അടക്കമുള്ളവർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വൈകിട്ട് ആറരയോടെ പട്ടം തനിയെ നിലംപതിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments