ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള ഹൈക്കോടതി വിധിക്ക് തല്ക്കാലം സ്റ്റേയില്ല. ഹേമ കമ്മറ്റി റിപ്പോർട്ടിൽ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി സുപ്രീംകോടതി മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.There is no stay on the High Court’s order to take up the case on the Hema Committee report
സജി മോന്‍ സാറയില്‍ നല്‍കിയ ഹര്‍ജിയാണ് നവംബർ 19ന് പരിഗണിക്കുക. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീയസച്ചു.
ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്ത് ഹർജിക്കാരൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിയില്ലെങ്കിലും കമ്മിറ്റിയിലെ മൊഴികൾ വിവരമായി പരിഗണിച്ച് കേസെടുക്കണമെന്നായിരുന്നു ഹൈകോടതിയുടെ നിർദേശം.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാവുന്ന പരാതികളുമുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി, പ്രത്യേക അന്വേഷണ സംഘത്തിന് നിയമപ്രകാരം കേസെടുത്ത് മുന്നോട്ട് പോകാമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നത്. മൊഴി നൽകാൻ അതിജീവിതമാർ തയ്യാറല്ലെങ്കിൽ നിർബന്ധിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
ഷൂട്ടിംഗ് ലൊക്കേഷനുകളിൽ മദ്യം, ലഹരി ഉപയോഗം സംബന്ധിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശം ഉണ്ട്. ഇത് തടഞ്ഞ് മികച്ച തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനും എസ് ഐ ടി നടപടിയെടുക്കണമെന്ന് കോടതി നിർദേശം നല്‍കിയിരുന്നു.