Saturday, February 15, 2025
spot_imgspot_img
HomeNewsചികിത്സക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍

ചികിത്സക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍

കോഴിക്കോട്: ബിച്ച്‌ ആശുപത്രിയില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റില്‍.

കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റായിരുന്ന ബി.മഹേന്ദ്രൻ നായരെ (24) ആണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.

ഇയാള്‍ കഴിഞ്ഞ ജൂലൈയിലായിരുന്നു പീഡനത്തിരയാക്കിയെന്നാരോപിച്ച്‌ പെണ്‍കുട്ടി പരാതി നല്‍കിയത്. പെണ്‍കുട്ടിയെ സ്ഥിരമായി ഒരു ആരോഗ്യപ്രവർത്തകയാണ് ചികിത്സിച്ചിരുന്നത്. എന്നാൽ ഇവർ തിരക്കിലായതിനാല്‍ ഫിസിയോതെറാപ്പിസ്റ്റായ മഹേന്ദ്രൻ ചികിത്സ നല്‍കാനെത്തുകയായിരുന്നു. തെറാപ്പിക്കിടെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

പീഡനവിവരം സ്ഥിരമായി ചികിത്സിച്ചിരുന്ന ആരോഗ്യപ്രവർത്തകയോട് പെണ്‍കുട്ടി തുറന്നു പറഞ്ഞിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്ന് ഇയാളെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments