കൊച്ചി: സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കത്തില്‍ സഭയുടെ തീരുമാനങ്ങള്‍ പാലിക്കാത്ത വൈദികര്‍ക്കെതിരെ നടപടിയാകാമെന്ന് വത്തിക്കാന്‍. വൈദികരെ പുറത്താക്കുന്നതടക്കമുള്ള നടപടികളുമായി ആവശ്യമെങ്കില്‍ മുന്നോട്ടുപോകാമെന്ന് വത്തിക്കാന്‍ അറിയിച്ചു.The Vatican’s letter may take action against priests who do not follow the Church’s decisions
അപ്പസ്‌തോലിക് ന്യൂണ്‍യോയാണ് വത്തിക്കാന്‍ നിലപാട് അറിയിച്ചിരിക്കുന്നത്. സിറോ മലബാര്‍ സഭാ അധ്യക്ഷനാണ് കത്ത് നല്‍കിയിരിക്കുന്നത്. അതേസമയം, കുര്‍ബാന തര്‍ക്കത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ നല്‍കിയ ഹര്‍ജി വത്തിക്കാന്‍ തള്ളി.
1999ലാണ് സിറോ മലബാര്‍ സഭയിലെ ആരാധനാക്രമം പരിഷ്‌കരിക്കാന്‍ സിനഡ് ശുപാര്‍ശ ചെയ്തത്. അതിന് വത്തിക്കാന്‍ അനുമതി നല്‍കിയത് 2021 ജൂലൈയിലാണ്. കുര്‍ബാന അര്‍പ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുര്‍ബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിര്‍വഹിക്കുക എന്നതാണ് ഏകീകരിച്ച രീതി.
.