Thursday, May 1, 2025
spot_imgspot_img
HomeNewsനിയുക്ത ചങ്ങനാശേരി ആർച്ച്‌ ബിഷപ്പ് മാർ തോമസ് തറയിൽ പിതാവിനെതിരെ നടക്കുന്ന യൂ ട്യൂബ് അക്രമണങ്ങൾ...

നിയുക്ത ചങ്ങനാശേരി ആർച്ച്‌ ബിഷപ്പ് മാർ തോമസ് തറയിൽ പിതാവിനെതിരെ നടക്കുന്ന യൂ ട്യൂബ് അക്രമണങ്ങൾ ആരുടെ നിർദേശ പ്രകാരം?;സർക്കാർ സ്വമേധയാ കേസെടുക്കാൻ തയ്യാറാകണമെന്ന് സീറോ മലബാർ അൽമായ ഫോറം

കൊച്ചി: നിയുക്ത ചങ്ങനാശേരി ആർച്ച്‌ ബിഷപ്പ് മാർ തോമസ് തറയിൽ പിതാവിനെതിരെ നടക്കുന്ന യൂ ട്യൂബ് അക്രമണങ്ങൾക്കെതിരെ സർക്കാർ സ്വമേധയാ കേസെടുക്കാൻ തയ്യാറാകണമെന്ന് സീറോ മലബാർ അൽമായ ഫോറം.The Syro-Malabar Almaya Forum demanded that the government be ready to file a case voluntarily against the YouTube attacks against Mar Thomas Tharayil.

സീറോ മലബാർ സഭയെയും സഭാ പിതാക്കന്മാരെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഓൺലൈൻ മീഡിയകൾക്കും യൂട്യൂബുകൾക്കും കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് സീറോ മലബാർ സഭാ അൽമായ ഫോറം മുന്നറിയിപ്പ് നൽകുന്നു.പരാതി ലഭിക്കുംവരെ കാത്തിരിക്കാതെ, ഇത്തരം സൈബർ അക്രമണങ്ങൾക്കെതിരെ സ്വമേധയാ കേസെടുക്കാൻ സർക്കാർ നിർദേശം നൽകണം.

ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്ന വിവരങ്ങൾക്ക് മരണമില്ലെന്ന് സുപ്രീം കോടതി ‘പുട്ടസ്വാമി കേസി’ൽ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ വ്യക്തിക്കും ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങൾക്ക് അവകാശവും സംരക്ഷണവുമുണ്ട്. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടം എന്നെല്ലാം പറഞ്ഞ്, വ്യക്തിവിരോധം തീർക്കാൻ മറ്റുള്ളവരുടെസ്വകാര്യതയിൽ ഇടപെടുന്നതു ന്യായമല്ല.

അഭിവന്ദ്യ മാർ തോമസ് തറയിലിന്റെ ആർച്ച് ബിഷപ്പ് പദവിയിലേക്കുള്ള സ്ഥാനാരോഹണം അടുത്തിരിക്കുന്ന വേളയിൽ ഒരു യൂട്യൂബിലൂടെ തുടർച്ചയായി നടക്കുന്ന സൈബർ അക്രമണങ്ങൾ ആരുടെ നിർദേശ പ്രകാരമാണെന്ന് സർക്കാർ ഗൗരവമായി അന്വേഷിക്കണം. ഒരു വ്യക്തിയെ കുറിച്ചുള്ള തെറ്റായ ഉള്ളടക്കം സൈബർ ഇടത്തിൽ പോസ്റ്റ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും പങ്കുവെക്കുന്നതുമെല്ലാം സൈബർ ഭീഷണിയുടെ പരിധിയിൽ വരുന്നതാണ്.

കേട്ടാലറക്കുന്ന ഭാഷയിൽ കമന്റുകൾ ചെയ്യാനും, അധിക്ഷേപ വർഷം ചൊരിഞ്ഞു കൊണ്ടുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കാനും, ഇൻബോക്സുകളിൽ ചോദ്യം ചെയ്യാനും, കുറ്റപ്പെടുത്താനും, തെറിവിളികൾ മുഴക്കാനും ചില ആളുകൾ തയ്യാറാവുന്നു എന്നതാണ് കേരളത്തെ സംബന്ധിച്ച ഇപ്പോഴത്തെ സൈബർ ഭീകരത.

സമൂഹത്തിലെ ബഹുമാന്യരായ വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് ഇടിച്ച് കേറുന്നതിലും അഭിപ്രായങ്ങൾ പറയുന്നതിലും, അവരുടെ വ്യക്തി താല്പര്യങ്ങളെ അധിക്ഷേപിക്കുന്നതിലും യാതൊരു തരത്തിലുള്ള അപാകതയും ഇത്തരക്കാർ കാണുന്നില്ല എന്നതും ശ്രദ്ധേയമാണ്.

പലരും വ്യക്തിജീവിതങ്ങളെ അശ്ലീലവും അധിക്ഷേപകരവുമായ കമന്റുകൾ കൊണ്ട് നിറക്കുന്നു. വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകൾ മാരകമായി പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ആളുകളുടെ വ്യക്തിഗത അതിരുകൾ മാനിക്കാതെയും ധാർമിക ബോധം ഇല്ലാതെയുമാണ് സൈബർ ബുള്ളിയിങ്ങുകൾ നടന്നുകൊണ്ടിരിക്കുന്നത്.

സമൂഹത്തിൽ സഭയെയും അഭിവന്ദ്യ പിതാക്കന്മാരെയും അനുബന്ധ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ ഒരിക്കലും സാധൂകരിക്കാൻ കഴിയില്ല. അഭിവന്ദ്യ തോമസ് തറയിൽ പിതാവിനെതിരെ നടത്തുന്ന സൈബർ അക്രമണങ്ങൾക്കെതിരെ സ്വമേധയാ കേസെടുക്കാൻ സർക്കാർ നിർദേശം നൽകണമെന്ന് സീറോ മലബാർ അൽമായ ഫോറം കേരള സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.

ടോണി ചിറ്റിലപ്പിള്ളി
സെക്രട്ടറി
അൽമായ ഫോറം
സീറോ മലബാർ സഭ

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments