തൃശൂര്‍: ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷന്‍റെ വെളിപ്പെടുത്തലോടെയാണ് കൊടകര കുഴല്‍പ്പണ കേസ് വീണ്ടും അന്വേഷിക്കണമെന്ന് ഹര്‍ജി കോടതിയിലെത്തിയത്. ബിജെപി ഓഫീസിൽ നാലു ചാക്കിക്കെട്ടിലായി ആറരക്കോടി രൂപ എത്തിച്ചെന്നും പണം എത്തിച്ച ധർമ്മരാജൻ ബിജെപി സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തിയെന്നുമായിരുന്നു വെളിപ്പെടുത്തൽ.The statement of Tirur Satish was taken in connection with the Kodakara blackmoney case
കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിൻറെ മൊഴിയെടുപ്പ് പൂർത്തിയായിരിക്കുകയാണ്.
കെ സുരേന്ദ്രനെതിരെയും കെകെ അനീഷ് കുമാറിനെതിരെയും തിരൂർ സതീഷ് മൊഴി നൽകി. ജില്ലാ ഓഫീസിൽ വന്ന കള്ളപ്പണത്തെക്കുറിച്ച് വ്യക്തമായ വിവരം പൊലീസിന് കൈമാറിയെന്നും തന്റെ കയ്യിലെ രഹസ്യ സ്വഭാവമുള്ള രേഖകളും തുടക്കം മുതലുള്ള എല്ലാ കാര്യങ്ങളും സത്യസന്ധമായി പൊലീസിനോട് പറഞ്ഞുവെന്നും സതീഷ് വ്യക്തമാക്കി.
തൃശൂർ പൊലീസ് ക്ലബ്ബിൽ എത്തിയാണ് തിരൂർ സതീഷ് അന്വേഷണസംഘത്തിന് മുന്നിൽ മൊഴി നൽകിയത്. തുടർന്ന് കേസിൽ തുടരന്വേഷണം നടത്താൻ തീരുമാനിച്ച സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു. കൊടകര കുഴൽപ്പണക്കേസ് നടക്കുന്ന 2021-ൽ ബിജെപിയുടെ തൃശൂർ ഓഫീസിൽ സെക്രട്ടറിയായിരുന്നു സതീഷ്.
പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ പരിഗണിച്ച ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് അന്വേഷണത്തിന് കഴിഞ്ഞദിവസം അനുമതി നൽകിത്. 90 ദിവസത്തിനകം അന്വേഷണം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് നിർദ്ദേശം. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞതിനേക്കാൾ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് മുന്നിൽ കൈമാറുമെന്നുംസതീഷ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസില്‍ പൊലീസ് പിടിച്ചെടുത്ത 1.4 കോടി രൂപയും കാറും വിട്ടു കിട്ടാനായി കേസിലെ പരാതിക്കാരന്‍ ധര്‍മ്മരാജന്‍ നല്‍കിയ ഹര്‍ജി തുടരന്വേഷണത്തില്‍ നിര്‍ണ്ണായകമായെക്കും. ഈ സാഹചര്യത്തില്‍ കാറില്‍ കണക്കില്‍ കവിഞ്ഞ തുക ഉണ്ടായിരുന്നില്ലെന്ന വാദം പരാതിക്കാര്‍ക്ക് ഉന്നയിക്കാന്‍ കഴിയില്ല. 25 ലക്ഷം രൂപയുടെ മോഷണമാണ് പരാതിയിലുണ്ടായിരുന്നത്. അന്വേഷണത്തില്‍ പോലീസ് കൂടുതല്‍ തുക കണ്ടെത്തി. ഇതോടെ പരാതിക്കാരനായ ധര്‍മ്മരാജന്‍ പുതിയ നീക്കം നടത്തി.
പിടിച്ചെടുത്ത പണത്തിന് രേഖകള്‍ ഉണ്ടെന്നും അതിനാല്‍ വിട്ടുകിട്ടണം എന്ന ആവശ്യവുമായി ഹര്‍ജി നല്‍കി. പക്ഷേ രേഖകളുടെ കുറവ് മൂലം പണം കിട്ടിയില്ല. എന്നാല്‍ പുനരന്വേഷണം ഇനി പ്രതിസന്ധിയാവുകയും ചെയ്യും. ധര്‍മരാജനേയും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനേയും കേസില്‍ ഉടന്‍ ചോദ്യം ചെയ്യും.
ധര്‍മ്മരാജന്റെ ഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പണം ബിജെപിയുടേതാണെന്നും പരപ്രേരണ മൂലമാണ് ധര്‍മ്മരാജന്‍ ഹര്‍ജി നല്‍കിയതെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. പിടിച്ചെടുത്ത പണം ബിസിനസ് ഇടപാടില്‍, ഡല്‍ഹി സ്വദേശി നല്കിയ തുകയാണിതെന്ന് ധര്‍മ്മരാജന്റെ അപേക്ഷയില്‍ പറയുന്നു. കവര്‍ച്ചാ സംഘത്തിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത ഒരു കോടി രൂപയും കാറും തിരിച്ചുകിട്ടണമെന്നാണ് കോടതിയില്‍ നല്കിയ ഹര്‍ജി.
ബിസിനസ് ആവശ്യത്തിനായി എറണാകുളത്തേക്ക് പണം കൊണ്ടുപോയപ്പോഴാണ് കവര്‍ച്ച നടന്നതെന്നാണ് ധര്‍മരാജന്‍ പറഞ്ഞിരുന്നത്. പ്രതികളില്‍ നിന്നും പിടിച്ചെടുത്ത ഒന്നേകാല്‍ കോടിയോളം രൂപ മടക്കി നല്‍കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, 25 ലക്ഷം രൂപ മാത്രമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നായിരുന്നു ധര്‍മരാജന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ഏകദേശം മൂന്നരക്കോടിയോളം രൂപ കാറില്‍ ഉണ്ടായിരുന്നതായും ഇത് കുഴല്‍പ്പണമാണെന്നും ധര്‍മരാജന്‍ പൊലീസിനോട് പറഞ്ഞിരുന്നു.
കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് കോടതി അനുമതി നല്‍കിയത് കഴിഞ്ഞ ദിവസമാണ്. ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കണം. നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് തൃശൂരിലെ ബിജെപി ജില്ലാകമ്മിറ്റി ഓഫീസില്‍ ആറു ചാക്കുകളിലായി ഒമ്ബതു കോടി കുഴല്‍പ്പണം എത്തിച്ചെന്ന മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശ് മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചത്.
കുഴല്‍പ്പണം കടത്തിയ ധര്‍മരാജനെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, ജില്ലാപ്രസിഡന്റ് കെ കെ അനീഷ്‌കുമാര്‍ എന്നിവര്‍ പരിചയപ്പെടുത്തിയതായി സതീശ് വെളിപ്പെടുത്തിയിട്ടുണ്ട്.കുഴല്‍പ്പണം ഉപയോഗിച്ച് നേതാക്കള്‍ വാഹനങ്ങളും ഭൂമിയും വാങ്ങിക്കൂട്ടിയതായി അറിയാമെന്ന് നേരത്തേ സതീശന്‍ പറഞ്ഞിട്ടുണ്ട്.
പണം വരുന്ന ദിവസം രാത്രി ഓഫീസ് അടക്കരുതെന്നും നേതാക്കള്‍ നിര്‍ദേശിച്ചു. കുഴല്‍പ്പണ സംഘത്തിന് ലോഡ്ജില്‍ മുറിയെടുത്ത് നല്‍കി. ജില്ലാ ട്രഷറര്‍ സുജയസേനനും ധര്‍മരാജനും കൂടെയുള്ളവരും ചേര്‍ന്നാണ് പണച്ചാക്കുകള്‍ ഓഫീസിന് മുകളിലേക്ക് കയറ്റിയത്. ഈ പണം കെട്ടുകളിലാക്കി മേശപ്പുറത്ത് വയ്ക്കുന്നത് കണ്ടതായും വെളിപ്പെടുത്തിയിരുന്നു.
2021 ഏപ്രില്‍ നാലിനാണ് തൃശൂര്‍ കൊടകരയില്‍ വ്യാജ അപകടം സൃഷ്ടിച്ച് കാര്‍ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി രൂപ കവര്‍ന്നത്. കേസില്‍ 23 പേരെ അറസ്റ്റ് ചെയ്തു. 2021ല്‍ പ്രാഥമിക അന്വേഷണം നടത്തിയ ഇഡി, എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തത് 2023-ല്‍ മാത്രമായിരുന്നു.