തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ ദുരൂഹത തുടരുന്നതിനിടെ പി പി ദിവ്യക്കെതിരെ സിപിഎമ്മിന്‍റെ സംഘടനാ നടപടി ഉടൻ ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. The state secretariat said that action will be taken against PP Divya only if any fault is found
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എന്ന നിലയിൽ വീഴ്ച വരുത്തിയപ്പോഴാണ് ഔദ്യോഗിക പദവിയിൽ നടപടി സ്വീകരിച്ചത്. പോലീസിന്‍റെ അന്വേഷണ റിപ്പോർട്ട് കൂടി വന്ന ശേഷം തുടർനടപടികൾ തീരുമാനിക്കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം ഉണ്ടായത്. ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയാൽ സംഘടനാ നടപടി ഉണ്ടാകുമെന്നും നേതൃത്വം വ്യക്തമാക്കി.
അതേസമയം കണ്ണൂര്‍ ലോക്കല്‍ ചാനലിനെതിരെയും ആരോപണം ഉയരുന്നുണ്ട്. ചാനല്‍ റിപ്പോര്‍ട്ടര്‍ പാര്‍ട്ടിക്കാരനും ദിവ്യയും ഭര്‍ത്താവുമായി അടുത്ത ബന്ധമുണ്ടെന്നും ആരോപണ വിധേയനുമായി ചേര്‍ന്ന് ദിവസങ്ങളോളം നടത്തിയ ഗൂഡാലോചനയുടെ ഫലമാണ് നവീന്‍ ബാബുവിന്‍റെ മരണമെന്നും ആരോപണമുണ്ട്.
ഗൂഡാലോചനയില്‍ മാധ്യമപ്രവര്‍ത്തകന് മുഖ്യ പങ്കുണ്ടെന്നും അതിനാല്‍ ഇയാള്‍ ക്കെതിരെയും അനേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്. സ്വകാര്യ ചടങ്ങില്‍ ഈ ചാനല്‍റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതിനെതിരെയും ചോദ്യം ഉയരുകയാണ്.
അതിനിടെ പി.പി.ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്ഐ നിലപാട് തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു രംഗത്തെത്തി.പാർട്ടി പൂർണ്ണമായും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്.അതല്ലാതെ ഏതു സംഘടന ദിവ്യയെ പിന്തുണച്ചാലും അംഗീകരിക്കാൻ ആവില്ല.ദിവ്യയുടെ പെരുമാറ്റം പൊതുപ്രവർത്തകർക്ക് ഒരു പാഠമാകണമെന്നും ഉദയഭാനു പറഞ്ഞു