Tuesday, July 8, 2025
spot_imgspot_img
HomeCinemaഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യാഷ് നായകനാകുന്ന ടോക്‌സികിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ യാഷ് നായകനാകുന്ന ടോക്‌സികിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

റോക്കിങ് സ്റ്റാർ യാഷ് നായകനാകുന്ന ടോക്‌സികിന്റെ ചിത്രീകരണം ഇന്ന് ബാംഗ്ലൂരിൽ ആരംഭിച്ചു. യാഷിന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രം
കെജിഎഫ് 2 എത്തിയിട്ട് 844 ദിനങ്ങൾ കഴിയുന്ന ദിനത്തിലാണ് ടോക്സികിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്‌സികിന്റെ ഓരോ അപ്‌ഡേറ്റും ട്രെൻഡിങ്ങാണ്.

കെവിഎൻ പ്രൊഡക്ഷൻസിനന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യാഷിന്റെ പത്തൊൻപതാം സിനിമയാണിത്. ടോക്സിക് – എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചും അണിയറപ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ വരും ദിനങ്ങളിൽ അണിയറപ്രവർത്തകർ അറിയിക്കും. പി ആർ ഓ പ്രതീഷ് ശേഖർ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments