മലപ്പുറം: കനത്ത കാറ്റിലും മഴയിലും മലപ്പുറം കൂട്ടായി വാടിക്കലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണു. വാടിക്കൽ പികെടിബിഎം യുപി സ്കൂളിൻ്റെ ഓടിട്ട കെട്ടിടമാണ് പൂർണ്ണമായും നിലംപൊത്തിയത്. The school building collapsed in Malappuram
സ്കൂൾ അവധിയായതിനാൽ വലിയ അപകടമാണ് ഒഴിവായത്. മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ വിആർ വിനോദ് അവധി പ്രഖ്യാപിച്ചിരുന്നു.
ഇന്നലെയും മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണെന്നും കളക്ടർ അറിയിച്ചിരുന്നു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകൾക്കാണ് അവധി.