Tuesday, March 18, 2025
spot_imgspot_img
HomeNewsKerala Newsബൈക്ക് ഇടിച്ചു പരിക്കേറ്റയാളെ റോഡരികിലെ മുറിയില്‍ ഉപേക്ഷിച്ചു,ചികിത്സ കിട്ടാതെ മരിച്ചു; യുവാവ് പിടിയില്‍

ബൈക്ക് ഇടിച്ചു പരിക്കേറ്റയാളെ റോഡരികിലെ മുറിയില്‍ ഉപേക്ഷിച്ചു,ചികിത്സ കിട്ടാതെ മരിച്ചു; യുവാവ് പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയില്‍ ബൈക്ക് ഇടിച്ചു പരിക്കേറ്റയാളെ റോഡരികിലെ മുറിയില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞയാള്‍ പിടിയില്‍.The person who left the injured person in the roadside room after hitting the bike was caught

വെള്ളറട ചൂണ്ടിക്കല്‍ സ്വദേശി അതുല്‍ ദേവ് ആണ് പിടിയിലായത്. പരിക്കേറ്റ കലിങ്ക്‌നട സ്വദേശി സുരേഷ് (52) മുറിക്കുള്ളില്‍ കിടന്ന് മരിച്ചു. സെപ്റ്റംബർ 11 നാണ് സുരേഷിനെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

മുറിയില്‍ നിന്നും ദുർഗന്ധം വമിച്ചപ്പോള്‍ സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സെപ്റ്റംബർ ഏഴിനായിരുന്നു അപകടമുണ്ടായത്. സുരേഷ് വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന മുറിയില്‍ തന്നെയാണ് മൃതദേഹം കണ്ടത്. മുറിക്ക് തൊട്ടുമുമ്ബില്‍ വെച്ചായിരുന്നു അപകടം. മുറി പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു.

റോഡരികില്‍ നിന്ന സുരേഷിനെ വാഹനം ഇടിച്ചിടുകയായിരുന്നു എന്നാണ് വിവരം. റോഡില്‍ സുരേഷ് ഇടിയേറ്റു വീഴുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments