കുടിയേറ്റമാണ് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ഇന്ന് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ഒന്ന്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിലെ മുഖ്യ അജണ്ടകളില്‍ ഒന്ന് കുടിയേറ്റത്തെ കുറിച്ചായിരിക്കും.
The number of foreigners coming to Britain is increasing.
എന്നാൽ ഋഷി സുനകിനെയും സര്‍ക്കാരിനെയും ബുദ്ധിമുട്ടിലാക്കി എന്നപോലെ ഈ വര്‍ഷം നെറ്റ് മൈഗ്രേഷന്‍ 7 ലക്ഷം എത്തുമെന്ന റിപോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ഇതോടെ ഋഷിക്കെതിരെ പുതിയൊരു യുദ്ധമുഖം കൂടി തുറന്നിരിക്കുകയാണ്. വ്യാഴാഴ്ച്ച ഔദ്യോഗിക നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍
പ്രസിദ്ധീകരിക്കും എന്നാൽ ഇന്റേണല്‍ ഹോം ഓഫീസ് പ്രവചിക്കുന്നത് അനുസരിച്ഛ് ഈ വര്‍ഷം നെറ്റ് മൈഗ്രേഷന്‍ റെക്കോര്‍ഡ് ഉയരത്തിലെത്തും. കുടിയേറ്റം കുറച്ചു കൊണ്ടുവരാന്‍ സുവെല്ല ബ്രേവര്‍മാന്‍ നിയമപരമായ ചില നിര്‍ദ്ദേശങ്ങള്‍ നൽകിയിരുന്നു എന്നും അതെല്ലാം പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിക്കളയുകയും ചെയ്‌തു എന്ന സുവെല്ലയുടെ ആരോപണത്തിനു പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തെ നെറ്റ് മൈഗ്രേഷന്‍ 7 ലക്ഷത്തിലെത്തും 2022 ല്‍ ഇത് 6,06,000 ല്‍ എത്തി റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. അതാണ് ഇപ്പോള്‍ തകരാന്‍ പോകുന്നത്. 7 ലക്ഷം എന്നത് ഹോം ഓഫീസിന്റെ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അനുവദിച്ച വിസകളുടെ എണ്ണവും, അതുപോലെ രാജ്യം വിട്ടു പോകുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസം ആണ് ഹോം ഓഫീസിന്റെ കണക്കുകൾ വ്യക്തമാകുന്നത് എന്നാല്‍, ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് (ഒ എന്‍ എസ്) തികച്ചും വ്യത്യസ്തമായ രീതിയിലാണ് നെറ്റ് മൈഗ്രേഷന്‍ കണക്കാക്കുന്നത് ആയതിനാൽ അവരുടെ റിപ്പോര്‍ട്ടില്‍ മറ്റൊരു നെറ്റ് ഇമിഗ്രേഷന്‍ നിരക്ക് ആയിരിക്കും.
ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്‌തതെ അനുസരിച്ച് നെറ്റ് മൈഗ്രേഷന്‍ കുത്തനെ ഉയരുവാനുള്ള പ്രധാന കാരണം, ഇപ്പോള്‍ ബ്രിട്ടനിലുള്ള വിദേശികള്‍ അവരുടെ വിസ കാലാവധി നീട്ടുന്നതിനുവേണ്ടിയാണ്. 50 ശതമാനം വര്‍ദ്ധനവാണ് ഇത്തരത്തില്‍ വിസ കാലാവധി നീട്ടിയെടുക്കുന്ന വിദേശികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് ഹോം ഓഫീസ് കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ താത്ക്കാലികമായി ബ്രിട്ടനിലേക്ക് കുടിയേറിയ വിദേശികള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ കാലം ബ്രിട്ടനില്‍ തങ്ങുന്നു. ഇത് മൊത്തത്തിലുള്ള നെറ്റ് ഇമിഗ്രേഷനില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാക്കുകയാണ്.