കോഴിക്കോട്: പൊന്നാനിയില്‍ വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥർ പിഡിപ്പിച്ചതായുളള പരാതിയില്‍ കേസെടുക്കാനുളള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.The High Court quashed the order to file a case in the complaint against the police officers.
ആരോപണ വിധേയനായ ഇൻസ്പെക്ടർ വിനോദ് നല്‍കിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. എസ്‌പി സുജിത്ത് ദാസ് അടക്കമുളള ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുളള പൊന്നാനി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവാണ് റദ്ദാക്കിയിരിക്കുന്നത്. വീട്ടമ്മ നല്‍കിയ പരാതി വിശ്വസനീയമല്ലെന്നാണ് ഹൈക്കോടതിയില്‍ വന്ന റിപ്പോർട്ട്.
എസ്‌പിയും ഡിവൈ എസ്‌പിയും സിഐയും ബലാല്‍സംഗം ചെയ്തെന്നായിരുന്നു പൊന്നാനി സ്വദേശിനിയായ വീട്ടമ്മയുടെ പരാതി. പരാതിയില്‍ തുടർനടപടിയുണ്ടാകാതിരുന്നതോടെയാണ് വീട്ടമ്മ ഹൈക്കോടതിയെ സമീപിച്ചത്.
പത്ത് ദിവസത്തിനകം തീരുമാനമെടുക്കണമെന്ന് പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയോട് കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസുകാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.