കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധിച്ച കേസ് ഹൈക്കോടതി റദ്ദാക്കി. കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ലെന്നാണ് ഹൈക്കോടതി നിരീക്ഷണം. ഏത് നിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമ വിരുദ്ധമല്ലെന്നും ഹൈക്കോടതി.The High Court quashed the case of protesting against the Chief Minister by waving a black flag
ഇതിൻ്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റവും റദ്ദാക്കി. പ്രതിഷേധത്തിനിടെ ചെറിയ ബലപ്രയോഗം സ്വാഭാവികമെന്നും ഹൈക്കോടതി. ചെറിയ കാര്യങ്ങളിലെ നിയമ നടപടികള്‍ ഒഴിവാക്കണമെന്നും സിംഗിള്‍ ബെഞ്ച് അറിയിച്ചു.
എല്ലാ കാര്യത്തിനും കേസെടുത്താല്‍ കേസെടുക്കാനേ സമയം കാണൂവെന്നും കോടതി വിമര്‍ശനം ഉയർത്തി. 2017 ഏപ്രില്‍ 9ന് പറവൂരിലായിരുന്നു കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയത്.