ബെംഗളൂരു: കർണാടകത്തിലെ ഗദഗിൽ ഒമ്പതുമാസം പ്രായമായ ആൺകുഞ്ഞിനെ മുത്തശ്ശി ശ്വാസംമുട്ടിച്ചുകൊന്ന ശേഷം കുഴിച്ചുമൂടി. ഗദഗ് ഗജേന്ദ്രഗാഡ് പുർത്തസംഭവത്തിൽ കലാകേശിന്റെ അമ്മ സരോജ ഗൂളിയെ പോലീസ് അറസ്റ്റുചെയ്തു.grand mother killed her grand child
കര്‍ണാടകയിലെ ഗജേന്ദ്രഗഡ് താലൂക്കിലുള്ള ഗ്രാമത്തിലാണ് സംഭവം. നവംബര്‍ 22നാണ് കൊലപാതകം നടന്നതെങ്കിലും കേസില്‍ വീട്ടമ്മയെ പ്രതിയാക്കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
സരോജയുടെ മകന്‍ വിവാഹം ചെയ്ത നാഗരത്നയോടുള്ള ദേഷ്യമാണ് അവരുടെ മകന്‍ അദ്വികിനെ കൊല്ലുന്നതിലേത്ത് എത്തിയത്. സരോജയ്ക്ക് മകന്റെ ഭാര്യയോടെ കടുത്ത ദേഷ്യമായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നാഗരത്ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
തുടര്‍ന്ന് ആറ് മാസത്തോളം സ്വന്തം വീട്ടിലായിരുന്നു. അവിടെ നിന്ന് ഭര്‍ത്താവിന്റെ വീട്ടിലെത്തിയത് മൂന്ന് മാസമേ ആയിരുന്നുള്ളൂ. നവംബര്‍ 22ന് വീട്ടുജോലികളുമായി നാഗരത്ന തിരക്കായിരുന്ന സമയത്താണ് കൊലപാതകം നടന്നത്.
ബുധനാഴ്ച വീടിനു പുറത്തുപോയ നാഗരത്ന തിരിച്ചെത്തിയപ്പോൾ കുഞ്ഞിനെ കാണാനില്ലായിരുന്നു. സരോജയെ സംശയംതോന്നിയ നാഗരത്ന പോലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിൽ വെള്ളിയാഴ്ച രാത്രി കൃഷിയിടത്തിനുസമീപത്തെ മാവിൻചുവട്ടിൽ കുഴിച്ചുമൂടിയനിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തി.