ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെയും എസ്എഫ്‌ഐയെയും കടന്നാക്രമിച്ച് വീണ്ടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. നിരുത്തരവാദിത്തപരമായ നടപടികളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച സേനയാണ് കേരളത്തിലേതെന്നും ഗവര്‍ണര്‍ പറഞ്ഞു.The Governor said that the Chief Minister does not allow the police to work independently
ക്രിമിനലുകളുടെ കൂട്ടമാണ് എസ്എഫ്‌ഐ എന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. താന്‍ അവരെ ഭയപ്പെടുന്നില്ലെന്ന് അവര്‍ക്ക് അറിയാം. വിദേശ പ്രതിനിധികള്‍ക്ക് മുന്നില്‍ കേരളത്തെ അപമാനിക്കാനാണ് ശ്രമം നടത്തിയത്. സര്‍ക്കാരിന്റെ പിന്തുണ ഇല്ലാതെ എങ്ങനെയാണ് ഇത് നടക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു.
കഴിഞ്ഞ ദിവസം കേരള സര്‍വകലാശാലയിൽ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധിച്ചിരുന്നു. കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുക്കപ്പെട്ട് നാല് മാസമായിട്ടും പ്രവര്‍ത്തകരെ സത്യപ്രതിഞ്ജ ചെയ്യാന്‍ പോലും വിസി സമ്മതിച്ചിട്ടില്ലെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ചാന്‍സലര്‍ എന്ന നിലയില്‍ കടുത്ത നടപടി ഉണ്ടാവുമെന്നും ഗവര്‍ണര്‍ പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം കൂടി പരാമര്‍ശിച്ചായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം.