Tuesday, July 8, 2025
spot_imgspot_img
HomeNewsKerala Newsവയനാട് ദുരിതബാധിതർക്ക് വാടകവീട്ടിലേക്ക് മാറാന്‍ പ്രതിമാസം 6000 രൂപ വരെ അനുവദിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

വയനാട് ദുരിതബാധിതർക്ക് വാടകവീട്ടിലേക്ക് മാറാന്‍ പ്രതിമാസം 6000 രൂപ വരെ അനുവദിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

വയനാട്: വയനാട് ദുരിതബാധിതർക്ക് വാടക വീടിനായുള്ള തുക നിശ്ചയിച്ച് സർക്കാർ ഉത്തരവ്. പ്രതിമാസം 6000 രൂപ വരെ വാടക അനുവദിക്കും. ബന്ധു വീടുകളിലേക്ക് മാറുന്നവർക്കും ഈ തുക ലഭിക്കും.The government will allow up to Rs 6,000 per month for Wayanad victims to move to rented houses

രക്ഷപ്പെട്ടവരില്‍ ബന്ധുവീടുകളിലേക്ക് മാറുന്നവർക്കും പ്രതിമാസം 6,000 രൂപ അനുവദിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലേക്കോ സ്വകാര്യ ഉടമകള്‍ സൗജന്യമായി നല്‍കുന്ന സ്ഥലങ്ങളിലേക്കോ മാറുന്നവർക്ക് മാസവാടക അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

രക്ഷപ്പെട്ടവർക്കുള്ള താമസസൗകര്യം സ്പോണ്‍സർഷിപ്പ് വഴി ക്രമീകരിക്കുന്ന സന്ദർഭങ്ങളില്‍ പ്രതിമാസ വാടക അനുവദിക്കില്ല. എന്നിരുന്നാലും, ഭാഗിക സ്പോണ്‍സർഷിപ്പ് ലഭിക്കുന്ന സന്ദർഭങ്ങളില്‍, പ്രതിമാസ വാടകയായി 6,000 രൂപ വരെ ലഭിക്കും.

പ്രതിമാസ വാടകയ്ക്ക് ആവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ (സിഎംഡിആർഎഫ്) നിന്ന് ആയിരിക്കും ലഭിക്കുക. ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ച്‌ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്ന എല്ലാ കുടുംബങ്ങള്‍ക്കും സർക്കാർ അടിയന്തര സഹായമായി 10,000 രൂപ അടുത്തിടെ അനുവദിച്ചിരുന്നു. ഈ തുക സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും സിഎംഡിആർഎഫില്‍ നിന്നും കണ്ടെത്തും.

വൈത്തിരി താലൂക്കിലെ വെള്ളരിമല വില്ലേജിലെ മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ 10,11, 12 വാർഡുകളിലെ ജനങ്ങള്‍ക്കാണ് ധനസഹായം നല്‍കുന്നത്. ആകെ 30 ദിവസമായി ഉപജീവനമാർഗം നഷ്ടപ്പെട്ട കുടുംബത്തിലെ ഒരാള്‍ക്ക് പ്രതിദിനം 300 രൂപ വീതം അനുവദിക്കും. ഈ കുടുംബങ്ങള്‍ക്ക് ആശുപത്രികളില്‍ കിടപ്പിലായ അംഗങ്ങളുണ്ടെങ്കില്‍, ഒരു അംഗത്തിന് അധികമായി പ്രതിദിനം 300 രൂപ ലഭിക്കും. ഈ തുക സിഎംഡിആർഎഫില്‍ നിന്ന് കണ്ടെത്തുമെന്നും സർക്കാർ അവതരിപ്പിച്ച പാക്കേജില്‍ പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments