Monday, December 9, 2024
spot_imgspot_imgspot_img
HomeNewsKerala Newsമരിച്ച ദിവസവും അവർതമ്മിൽ വഴക്കുണ്ടായി, മൂവ‍ർ സംഘം നിരന്തരം ശല്യം ചെയ്തു? പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിയുടെ...

മരിച്ച ദിവസവും അവർതമ്മിൽ വഴക്കുണ്ടായി, മൂവ‍ർ സംഘം നിരന്തരം ശല്യം ചെയ്തു? പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം : അമ്മുവിൻ്റെ മരണത്തിൽ സഹപാഠികളെ ചോദ്യം ചെയ്യും

പത്തനംതിട്ട: പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനിയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതോടെ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.The family of the 21-year-old nursing student accuses of mysteriousness in the death

അമ്മുവിന് സഹപാഠികളില്‍ നിന്നും മാനസിക പീഡനം അനുഭവിക്കേണ്ടി വന്നതായാണ് ആരോപണം.

ഇതോടെ അമ്മുവിൻ്റെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു. അതോടൊപ്പം മൂന്ന് സഹപാഠികളെ വിശദമായി ചോദ്യം ചെയ്യും. പ്രിൻസിപ്പല്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.

സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികളിൽ നിന്ന് മരിച്ച അമ്മു സജീവന് കടുത്ത മാനസിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നുവെന്നാണ് ആരോപണം. ക്ലാസിലും ഹോസ്റ്റൽ മുറിയിലും നിരന്തരം മൂവർ സംഘം ശല്യമുണ്ടാക്കി. അമ്മുവിനെ ടൂർ കോഡിനേറ്ററാക്കിയതും ഈ മൂവർ സംഘം എതിർത്തിരുന്നു. ഈ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ആണ് മകളുടെ മരണത്തിൽ ദുരൂഹത അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നത്.

അതേസമയം അമ്മു വീണു മരിച്ച ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ഇതിനോടകം ശേഖരിച്ചിരുന്നു. ക്ലാസില്‍ നിന്ന് വന്നയുടൻ കെട്ടിടത്തിന്റെ മുകളില്‍ കയറി താഴേക്ക് ചാടിയെന്നാണ് ഹോസ്റ്റല്‍ വാർഡനടക്കം മൊഴി നല്‍കിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments