പാരീസ്: 2024 പാരീസ് ഒളിമ്പിക്‌സിലെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഫൈനലിൽ നിന്ന് ഗുസ്തിതാരം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതോടെ വിവാദവും തലപൊക്കുകയാണ്. 29-കാരിയായ താരം ഫൈനൽ ദിവസം തൂക്കം നോക്കുമ്പോൾ അനുവദനീയമായ പരിധിയിൽ നിന്നും 100 ഗ്രാം കൂടിയതിനാലായിരുന്നു അയോഗ്യത കല്പിക്കൽ.The disqualification of Indian wrestler Vinesh Phogat from the Olympics is controversial
ഗുസ്തിയിൽ ഇന്ത്യയുടെ ഉറച്ച സ്വർണ പ്രതീക്ഷയായിരുന്ന വിനേഷ് ഫോഗട്ടിനെ ഫൈനലിന് മുൻപ് അയോഗ്യയാക്കിയ നടപടി ഒളിംപിക്സിൽ ഇന്ത്യക്ക് കടുത്ത ആഘാതമായിരുന്നു.
ഭാരപരിശോധനയിൽ പരിശോധനായിൽ 100 ഗ്രാം ശരീര ഭാരം കൂടുതൽ എന്ന് സ്ഥിരീകരിച്ചപ്പോള്‍ ഉടൻ തന്റെ മുടി മുറിച്ച് ഭാരം കുറയ്ക്കാൻ വിനേഷ് ശ്രമിച്ചെങ്കിക്കും ഫലം ഉണ്ടായില്ല. അല്പസമയം കൂടി നൽകണമെന്ന് ഇന്ത്യൻ സംഘം അഭ്യർത്ഥിച്ചെങ്കിലും ചട്ടത്തിൽ ഇളവ് നൽകില്ലെന്ന് അധികൃതർ നിലപാട് എടുക്കുകയായിരുന്നു.
എന്നാല്‍ വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയില്‍ സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കെതിരെ അന്വേഷണം ആരംഭിക്കുമെന്ന് ദേശീയ ഗുസ്തി ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ഒളിംപിക്സിലെ കലാശപ്പോരിന് മണിക്കൂറുകള്‍ മാത്രം മുന്‍പാണ് ഭാരപരിശോധനയില്‍ പരാജയപ്പെട്ടാണ് വിനേഷ് അയോഗ്യയാക്കപ്പെടുന്നത്.
ഇത് വിനേഷിന്റെ പിഴവല്ലെന്നും സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കെതിരെ അന്വേഷണം ആരംഭിക്കുമെന്നും ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റ് സഞ്ജയ് സിങ് പറഞ്ഞു.
‘ഇത് ഒരിക്കലും വിനേഷിന്റെ തെറ്റല്ല. അവര്‍ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഇതിന്റെ പൂര്‍ണമായ ഉത്തരവാദിത്തം പരിശീലകര്‍, സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍, ഫിസിയോകള്‍, ന്യൂട്രീഷനിസ്റ്റ് എന്നിവര്‍ക്കാണ്. ഇങ്ങനെ ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പാക്കാന്‍ ഇവരെല്ലാം താരത്തെ എപ്പോഴും ശ്രദ്ധിക്കേണ്ടതായിരുന്നു.
വിനേഷിന്റെ ഭാരം എങ്ങനെ കൂടിയെന്ന് പരിശോധിക്കണം. ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് സര്‍ക്കാരിനോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു’, സഞ്ജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
നമ്മുടെ വ്യവസ്ഥിതിയോട് പോരാടി അവര്‍ക്ക് മടുത്തിട്ടുണ്ടാവുമെന്നാണ് തരൂര്‍ എക്‌സില്‍ കുറിച്ചത്.വിനേഷിന്റെ വിരമിക്കല്‍ ട്വീറ്റ് റീഷെയര്‍ ചെയ്താണ് തരൂരിന്റെ പോസ്റ്റ്. ‘നമ്മുടെ വ്യവസ്ഥിതിയില്‍ ആ പെണ്‍കുട്ടി പെട്ടുപോയിരിക്കുകയാണ്. അവര്‍ക്ക് പോരാടി മടുത്തു’, തരൂര്‍ എക്‌സില്‍ കുറിച്ചു. ‘സോറി വിനേഷ്’ എന്ന ഹാഷ്ടാഗോടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.
ധൈര്യവും കഴിവും അപാരമായ നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിച്ചാണ് വിനേഷ് മുന്നേറിയത്. ഈ അയോഗ്യത എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ലെന്നും സംഭവത്തില്‍ താരത്തിന്റെ പരിശീലകര്‍ക്ക് വീഴ്ച പറ്റിയോയെന്ന് അന്വേഷിക്കണമെന്നും തരൂര്‍ പറഞ്ഞു.
എന്നെ സംബന്ധിച്ചിടത്തോളം വിനേഷ് നടത്തിയ എല്ലാ പരിശ്രമങ്ങള്‍ക്കും അര്‍ഹമായ പ്രതിഫലം ലഭിച്ചില്ല എന്നതാണ് സങ്കടകരമായ കാര്യം’, തരൂര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യസഭ നടപടികള്‍ തുടങ്ങിയ ഉടന്‍ വിനേഷ് ഫോഗട്ടിന്റെ അയോഗ്യത ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. അയോഗ്യതക്ക് പിന്നിലെന്തെന്നറിയണമെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആവശ്യപ്പെട്ടു. എന്നാല്‍ ചര്‍ച്ചയില്ലെന്ന് ജഗദീപ് ധന്‍കര്‍ അറിയിച്ചു.
വിഷയം ചര്‍ച്ച ചെയ്യണമെന്ന് ലോക്‌സഭയിലും പ്രതിപക്ഷം ആവശ്യമുയര്‍ന്നുണ്ട്. വിനേഷ് ഫോഗട്ടിന്റെ സംസ്ഥാനമായ ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതേസമയം, മെഡല്‍ ജേതാവിന് നല്‍കുന്ന എല്ലാ പരിഗണനയും വിനേഷിന് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുകയാണ്.
അതേ സമയം ഭാരപരിശോധനയില്‍ പരാജയപ്പെട്ട് മെഡല്‍ നഷ്ടമായ സംഭവത്തില്‍ വിനേഷ് ഫോഗട്ടിനും ഉത്തരവാദിത്തമുണ്ടെന്ന് ബാഡ്മിന്റന്‍ താരം സൈന നെഹ്വാള്‍ കുറ്റപ്പെടുത്തിയിരുന്നു. ഇത് വിനേഷ് ഫോഗട്ടിന്റെ ആദ്യ ഒളിംപിക്‌സ് അല്ലെന്ന് സൈന നെഹ്വാള്‍ ചൂണ്ടിക്കാട്ടി. ഭാരം നിശ്ചിത പരിധിയില്‍ നിര്‍ത്തുന്ന കാര്യത്തില്‍ വിനേഷ് കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടതായിരുന്നുവെന്നും സൈന പറഞ്ഞു.
അതേസമയം അയോഗ്യത കല്‍പ്പിച്ചതിന് എതിരെ വിനേഷ് ഫോഗട്ട് കായിക കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. വെള്ളി മെഡല്‍ തനിക്ക് സമ്മാനിക്കണമെന്നാണ് വിനേഷിന്റെ ആവശ്യം.
കായിക രംഗത്തെ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ 1984ല്‍ സ്ഥാപിച്ചതാണ് അന്താരാഷ്ട്ര കായിക കോടതി. അടിയന്തരമായി വാദം കേട്ട് വിധി പറയണമെന്നാണ് അപ്പീലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിധി വ്യാഴാഴ്ച വന്നേക്കും.
സെമിയില്‍ വിനേഷ് തോല്‍പിച്ച ക്യൂബയുടെ യുസ്‌നെയ്‌ലിസ് ഗുസ്മാന്‍ ലോപ്പസാണ് ഫൈനലില്‍ അമേരിക്കയുടെ സാറാ ആന്‍ ഹില്‍ഡെബ്രാന്‍ഡിന്റെ എതിരാളി. കായിക കോടതിയുടെ വിധി അനുസരിച്ചായിരിക്കും വിനേഷിന് വെള്ളി മെഡല്‍ കിട്ടുന്ന കാര്യത്തില്‍ പ്രതീക്ഷ അര്‍പ്പിക്കാനാവുക.
കഴിഞ്ഞ ദിവസം 100 ഗ്രാം ഭാരക്കൂടുതല്‍ കണ്ടതോടെയാണ് ഫൈനലിന് മുന്നോടിയായി വിനേഷിനെ അയോഗ്യയാക്കിയിരുന്നു. വിനേഷിനെ അവസാനസ്ഥാനക്കാരിയായി ഉള്‍പ്പെടുത്തുമെന്നാണ് ഒളിമ്ബിക്‌സ് കമ്മിറ്റി അറിയിച്ചത്. ഇതിന് പിന്നാലെയാണ് വെള്ളിമെഡല്‍ നല്‍കണമെന്ന ആവശ്യവുമായി വിനേഷ് കായിക കോടതിയെ സമീപിച്ചത്.
പ്രീ-ക്വാര്‍ട്ടറില്‍ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്ബിക്‌സ് സ്വര്‍ണമെഡല്‍ ജേതാവും നാലുതവണ ലോക ചാമ്ബ്യനുമായ ജപ്പാന്റെ യുയി സുസാകിയെ വീഴ്ത്തിയ വിനേഷ് ക്വാര്‍ട്ടറില്‍ യുക്രെയ്‌നിന്റെ ഒക്‌സാന ലിവാഷിനെയും മറികടന്നാണ് സെമിയിലേക്ക് കടന്നിരുന്നത്.
സെമിയില്‍ ക്യൂബന്‍ താരം യുസ്‌നീലിസ് ലോപസിനെ 5-0ത്തിന് വീഴ്ത്തിയായിരുന്നു വിനേഷിന്റെ ചരിത്രക്കുതിപ്പ്. ഇതോടെ ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും വിനേഷിനെ തേടിയെത്തിയിരുന്നു.
ബുധനാഴ്ച ശരീരഭാരം പരിശോധിക്കുന്ന സമയത്ത് കൃത്യമായ ഭാരത്തിൽ എത്തുന്നതിൽ ഫോഗട്ട് പരാജയപ്പെടുകയായിരുന്നു. വെറും 100 ഗ്രാമിന്റെ വ്യത്യാസത്തിൽ ഫോഗട്ട് അയോഗ്യയാക്കപ്പെടുകയായിരുന്നു.
ഭക്ഷണവും ദ്രാവകങ്ങളും ഒഴിവാക്കിയും, രാത്രി മുഴുവൻ ഉറങ്ങാതെ വിയർത്തും കടുത്ത നിർജ്ജലീകരണം മൂലം ഫോഗട്ടിനെ ഗെയിംസ് വില്ലേജിലെ പോളിക്ലിനിക്കിലേക്ക് കൊണ്ടുപോകേണ്ടി വന്നു. അമിതഭാരം കുറയ്ക്കാൻ മുടി മുറിക്കാൻ പോലും അവർ ശ്രമിച്ചു. എന്നിട്ടും ശ്രമങ്ങൾ വിഫലമായി.
അയോഗ്യതക്ക് പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. ‘ഗുഡ്‌ബൈ റസ്ലിങ്, ഇനി മത്സരിക്കാൻ കരുത്ത് ബാക്കിയില്ല. സ്വപ്നങ്ങൾ തകർന്നു’. ഗുസ്തിയോട് വിടപറയുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ കുറിച്ചാണ് വിനേഷ് വിരമിക്കൽ പ്രഖ്യാപിച്ചത്.