വയനാട്: വയനാട് സൂചിപ്പാറയില്‍ ഇന്നലെ കണ്ടെത്തിയ മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്ത് സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിച്ചു. മൂന്ന് മൃതദേഹങ്ങള്‍ മാത്രമാണ് കൊണ്ടുവന്നത്.The dead bodies found in Suchipari yesterday were airlifted today
ഒരു ശരീരഭാഗം കൂടി ഇനി വീണ്ടെടുക്കാനുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വയനാട് സന്ദർശനത്തിന്‍റെ പശ്ചാത്തലത്തില്‍ ഹെലികോപ്റ്ററിലെ ദൗത്യ സംഘത്തിന് അടിയന്തരമായി മടങ്ങേണ്ടിവന്ന സാഹചര്യത്തിലാണിത്. നാളെയാകും വീണ്ടും പോയി ശരീര ഭാഗം വീണ്ടെടുക്കുക.
ഇന്നലെ സന്നദ്ധ പ്രവര്‍ത്തകര്‍ ദുര്‍ഘടമായ പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് നാല് മൃതദേഹങ്ങള്‍ കണ്ടെത്തയത്. മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവുമാണ് 11 ദിവസങ്ങള്‍ക്ക് ശേഷം ലഭിച്ചത്. എന്നാല്‍ ഇന്നലെ ഇവ എയര്‍ലിഫ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ഏകോപനത്തിലെ വീഴ്ചയാണ് ഇതിന് കാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഇന്ന് രാവിലെ വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ സൈന്യത്തിന്റെ പ്രത്യേക സംഘമാണ് മൃതദേഹം എയര്‍ലിഫ്റ്റ് ചെയ്തത്. രാവിലെ 9.30നാണ് ദൗത്യം തുടങ്ങിയത്. ദുര്‍ഘടമായ സ്ഥലത്ത് ഇറങ്ങി മൃതദേഹം എടുത്ത് 40 മിനിറ്റിനുള്ളില്‍ തന്നെ ദൗത്യം പൂര്‍ത്തിയാക്കി.
സുല്‍ത്താന്‍ ബത്തേരിയിലെത്തിച്ച മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം ഉടന്‍ നടക്കും. കാണാതയവരുടെ ബന്ധുക്കള്‍ക്ക് തിരിച്ചറിയാന്‍ അവസരം നല്‍കും. ഇതിനു കഴിഞ്ഞില്ലെങ്കില്‍ ഇന്ന് തന്നെ സംസാകാരം നടത്താനാണ് തീരുമാനം. പ്രധാനമന്ത്രി മടങ്ങിയ ശേഷമാകും പുത്തുമലയില്‍ സംസ്‌കാരം നടക്കുക. സൂചിപ്പാറയില്‍ അവശേഷിക്കുന്ന ശരീരഭാഗം നാളെ മാറ്റാണ് തീരുമാനം.
ഇന്നലെ കണ്ടെത്തിയ മൃതദേഹങ്ങള്‍ മാറ്റുന്നതില്‍ വീഴ്ചയുണ്ടായെന്ന് ആരോപണം ഉയര്‍ന്നിരുന്നു. രാവിലെ 10 മണിക്ക് മുമ്ബായി തന്നെ സന്നദ്ധ പ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു.
എന്നാല്‍ പലവട്ടം ഹെലികോപ്റ്റര്‍ എത്തിയെങ്കിലും മോശം കാലാവസ്ഥ കാരണം എയര്‍ലിഫ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. വൈകുന്നേരത്തോടെ ഹെലികോപ്റ്റര്‍ എത്തിയെങ്കിലും പിപിഇ കിറ്റ് അടക്കമുള്ള സംവിധാനങ്ങല്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇതോടെ മൃതദേഹങ്ങളെ ഉപേക്ഷിച്ച് സന്നദ്ധപ്രവര്‍ത്തകരെ മാത്രം എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. ഇതില്‍ വലിയ വിമര്‍ശനമാണ് സര്‍ക്കാരിനെതിരെ ഉണ്ടായത്.