ആലപ്പുഴ : അമ്പലപ്പുഴ കരൂരിൽ കൊല്ലപ്പെട്ട കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയതോടെ ചുരുളഴിഞ്ഞത് രണ്ടാഴ്ച നീണ്ടു നിന്ന ദുരൂഹത.the crucial phone call came from Ernakulam
നവംബർ 7 ന് പുലർച്ചെ ഒരു മണിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ എഫ്ഐആറിലെ കണ്ടെത്തൽ. ജയചന്ദ്രന്റെ സാന്നിധ്യത്തിൽ വിജയലക്ഷ്മി മറ്റൊരു സുഹൃത്തിനെ ഫോണിൽ വിളിച്ചതാണ് വൈരാഗ്യത്തിന് കാരണം. കൊലപാതകം നടന്നത് കരൂരിലെ വീട്ടിൽ വച്ചാണ്. കൂടാതെ കൊലപാതകത്തിനുശേഷം വിജയലക്ഷ്മിയുടെ സ്വർണാഭരണങ്ങളും കൈക്കലാക്കി. മൂന്നു ദിവസത്തിനുശേഷം പ്രതി എറണാകുളത്തെത്തി. വിജയലക്ഷ്മിയുടെ മൊബൈൽ ഫോൺ കണ്ണൂരിലേക്കുള്ള സൂപ്പർഫാസ്റ്റ് ബസ്സിൽ ഉപേക്ഷിച്ചുവെന്നും എഫ്ഐആറിലുണ്ട്.
ഭര്‍ത്താവുമായി അകന്നു കഴിയുകയാണ് വിജയലക്ഷ്മി. നവംബര്‍ 10 നാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് കാണിച്ച് സഹോദരി പൊലീസില്‍ പരാതി നല്‍കുന്നത്. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ, എറണാകുളം പൊലീസിന് വിജയക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ കിട്ടിയതാണ് കേസില്‍ വഴിത്തിരിവായത്. കെഎസ്‌ആര്‍ടിസി ബസില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു ഫോണ്‍ ലഭിച്ചത്. ഈ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ ജയചന്ദ്രനും വിജയലക്ഷ്മിയും തമ്മില്‍ അയച്ച സന്ദേശങ്ങള്‍ അതില്‍നിന്നു പൊലീസിനു കിട്ടി. ഇതോടെ, വിജയലക്ഷ്മി അവസാനമായി സംസാരിച്ചത് ജയചന്ദ്രനുമായാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. ഇതിനിടെ ജയചന്ദ്രനെ തേടി പൊലീസ് അമ്ബലപ്പുഴയിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഈ സമയം ജയചന്ദ്രന്‍ മീന്‍ പിടിക്കാന്‍ കടലില്‍ പോയിരുന്നു. കടലില്‍ പോയാല്‍ ഒരാഴ്ചയോളം കഴിഞ്ഞേ ജയചന്ദ്രന്‍ തിരിച്ചെത്തൂ എന്നാണ് ഭാര്യ സുനിമോള്‍ പറഞ്ഞത്. എന്നിരുന്നാലും ചില നിര്‍ണായകമായ വിവരങ്ങള്‍ സുനിമോളില്‍നിന്ന് കിട്ടി. ഇതോടെ എല്ലാം പോലീസിന് തെളിഞ്ഞു.
വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മിലുള്ള ബന്ധം സുനിമോള്‍ക്കറിയാമെന്നു പൊലീസ് മനസ്സിലാക്കി. മത്സ്യവില്‍പന നടത്തുന്ന വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കരുനാഗപ്പള്ളിയില്‍ വച്ചാണ് പരിചയപ്പെട്ടത്. അതു പിന്നീട് സൗഹൃദമായി. ഇതു മനസ്സിലാക്കിയ സുനിമോള്‍ വിജയലക്ഷ്മിയെ കാണാന്‍ കരുനാഗപ്പള്ളിയിലെത്തിയിരുന്നു. ജയചന്ദ്രന്‍ തന്നെ സ്‌നേഹിക്കുന്നുവെന്നും ഓച്ചിറ ക്ഷേത്രത്തില്‍ വച്ച് സ്ഥിരമായി കണ്ടിരുന്നുവെന്നും പണം നല്‍കിയിരുന്നുവെന്നും വിജയലക്ഷ്മി സുനിമോളോട് പറഞ്ഞിരുന്നു. അമ്ബലപ്പുഴയില്‍ എത്താന്‍ ജയചന്ദ്രന്‍ ആവശ്യപ്പെട്ടത് വ്യക്തമായ പദ്ധതിയിലായിരുന്നു.
ഇരുവരും അമ്ബലപ്പുഴ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം കരൂരിലെ വീട്ടിലെത്തി. ഇവിടെ വച്ച് വാക്കു തര്‍ക്കമുണ്ടായി. തലയടിച്ചു വീണ വിജയലക്ഷ്മിയെ പിന്നീട് വെട്ടുകത്തി കൊണ്ടു തലയ്ക്കടിച്ച് മരണം ഉറപ്പിച്ചു. വിജയലക്ഷ്മിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്നും അതിനെപ്പറ്റി ജയചന്ദ്രനുമായി തര്‍ക്കമുണ്ടായിരുന്നെന്നും പൊലീസ് സ്ഥിരീകരിച്ചു.