Sunday, January 26, 2025
spot_imgspot_img
HomeCrime Newsപ്രതിയെ ന​ഗ്നനാക്കി ചൊറിയണം തേച്ചു; ഡിവൈ.എസ്.പിക്ക് ഒരു മാസം തടവും ആയിരം രൂപ പിഴയും വിധിച്ച്...

പ്രതിയെ ന​ഗ്നനാക്കി ചൊറിയണം തേച്ചു; ഡിവൈ.എസ്.പിക്ക് ഒരു മാസം തടവും ആയിരം രൂപ പിഴയും വിധിച്ച് കോടതി : സംഭവം നടന്നത് 2006 ല്‍

ആലപ്പുഴ: 18 വർഷം മുൻപ് കസ്റ്റഡിയിലെടുത്ത പ്രതിയെ ന​ഗ്നനാക്കി ചൊറിയണം (കൊടിത്തൂവ) തേച്ച സംഭവത്തിൽ ഡിവൈ.എസ്.പിക്ക് ഒരു മാസം തടവും ആയിരം രൂപ പിഴയും. ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിനെയാണ് ചേർത്തല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.

18 വർഷം മുൻപ് നടന്ന സംഭവത്തിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. അന്ന് ചേർത്തല എസ്.ഐ ആയിരുന്നു മധുബാബു. ഒപ്പമുണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിളിനേയും കോടതി ശിക്ഷിച്ചിട്ടുണ്ട്. 2006 ഓ​ഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. സിദ്ധാർഥൻ എന്നയാളെ മധുബാബു കസ്റ്റഡിയിലെടുത്ത് ചൊറിയണം പ്രയോ​ഗം നടത്തിയെന്നാണ് കേസ്. കയറുഫാക്ടറിയുടെ പ്രവർത്തനം സമീപ പ്രദേശങ്ങളെ മലിനീകരിക്കുന്നുവെന്ന പരാതി നൽകുകയും ഇതിനെതിരേ സമരം ചെയ്യുകയും ചെയ്ത വ്യക്തിയായിരുന്നു സിദ്ധാർഥൻ.

ഇതുമായി ബന്ധപ്പെട്ടായിരുന്നു ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ തന്നെ ചേർത്തല എസ്.ഐ ആയിരുന്ന മധുബാബുവും ഹെഡ് കോൺസ്റ്റബിളും ചേർന്ന് നഗ്നനാക്കി ചൊറിയണം തേച്ചെന്ന് സിദ്ധാർഥൻ പിന്നീട് പരാതി നൽകി. പരാതിയിൽ 2007-ൽ പോലീസ് കേസെടുത്തു. എന്നാൽ കേസിന്റെ നടപടികൾ ദീർഘമായി നീളുകയായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments