Wednesday, April 30, 2025
spot_imgspot_img
HomeNewsയൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വോട്ടർ കാർഡ് ക്രിത്രിമമായി നിർമ്മിച്ച് വോട്ട് ചെയ്ത് വ്യാജൻമാർ; ആലുവയിൽ...

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വോട്ടർ കാർഡ് ക്രിത്രിമമായി നിർമ്മിച്ച് വോട്ട് ചെയ്ത് വ്യാജൻമാർ; ആലുവയിൽ കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബത്തിന് ലഭിച്ച പണം തട്ടിയ സംഭവത്തിലും നാണം കെട്ട് കോൺഗ്രസ് നേതാക്കൾ!.

തിരുവനന്തപുരം: വ്യാജ തെരഞ്ഞടുപ്പ് തിരിച്ചറിയൽ കാർഡ് വിവാദത്തിൽ വെട്ടിലായിരിക്കുകയാണ് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാപകമായി വ്യാജൻമാർ വോട്ട് ചെയ്തതായി പരാതി ഉയര്‍ന്നതോടെ  മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സഞ്ജയ് കൗൾ അന്വേഷണത്തിന് ഡിജിപിക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.

The Chief Electoral Officer directed an investigation into the fake election identity card controversy

വിവാദങ്ങള്‍ക്ക് പിന്നാലെ വിവാദം എന്ന തരത്തിലാണ് രണ്ടു ദിവസമായി കോൺഗ്രസിസിൻ്റെ അവസ്ഥ. ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിയുടെ കുടുംബത്തെ സാമ്പത്തികമായി തട്ടിച്ച സംഭവത്തിലും കോൺഗ്രസിന് തല കുനിക്കേണ്ടി വന്നിരിക്കുകയാണ്. എറണാകുളം മഹിളാ കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ആയ മുനീറിന്റെ ഭാര്യ ഹസീനയെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. 

വ്യാജ തെരഞ്ഞടുപ്പ് തിരിച്ചറിയൽ കാർഡ് വിവാദത്തിൽ ഗ്രൂ​പ് തി​രി​ഞ്ഞ് ആ​രോ​പ​ണ​വു​മാ​യി നേ​താ​ക്ക​ൾ ത​ന്നെ​യാ​ണ് രംഗത്ത് വന്നതെന്നുതും ശ്രദ്ധേയമാണ്. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒന്നേ കാല്‍ ലക്ഷം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു.ഇതിന് നേതൃത്വം നല്‍കിയത് പാലക്കാട്ടെ കോണ്‍ഗ്രസ് എംഎല്‍എയാണെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യസുരക്ഷയെ ബാധിക്കുന്ന രാജ്യദ്രോഹക്കുറ്റമാണിതെന്നും സംഭവത്തില്‍ ഡിജിപിക്കും കേന്ദ്ര ഏജന്‍സികള്‍ക്കും പരാതി നല്‍കിയെന്നും സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

വിഷയത്തില്‍ സിപിഎമ്മും പരാതിയുമായി രംഗത്തെത്തി.  ഇതുമായി ബന്ധപ്പെട്ട് എ എ റഹീം എം.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്ന സംഭവമാണിത്. വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയത് രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നതിന് തുല്യമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും എഎ റഹീം ആവശ്യപ്പെട്ടു.

ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി തയ്യാറാക്കിയാണ് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജൻമാർ വോട്ട് ചെയ്തത്. പരാതിയിൽ കൂടുതൽ തെളിവുകൾ പുറത്തുവന്നിരുന്നു. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കാൻ അതിന് ഉപയോഗിച്ച മൊബൈൽ ആപ്ലിക്കേഷനും മാതൃകാ വീഡിയോയും പരാതിക്കാർ എഐസിസിക്ക് കൈമാറി. രാഹുൽ ഗാന്ധിയുടെ തിരിച്ചറിയൽ കാർഡ് തയ്യാറാക്കുന്ന മാതൃക വീഡിയോ ഉൾപ്പെടെയാണ് പരാതിക്കാർ എഐസിസിയെ സമീപിച്ചത്.

സംഘടന തെരെഞ്ഞെടുപ്പിലൂടെ മലപ്പുറത്തെ കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടയാളെ കണ്ടെത്താൻ നെട്ടോട്ടമോടുകയാണ് പ്രവർത്തകർ എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. 274വോട്ട് നേടി മണ്ഡലം പ്രസിഡന്റ്‌ ആയി തെരെഞ്ഞെടുക്കപ്പെട്ട മുഹമ്മദ്‌ റാഷിദ്‌ ആണ് ഇപ്പോളും അജ്ഞാതനായി തുടരുന്നത്.

എ ഗ്രൂപ്പിനെ തോൽപിക്കാനായി വി എസ് ജോയ് പക്ഷം തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയതായാണ് പരാതി. സംഭവത്തിൽ യൂത്ത് കോൺഗ്രസ്‌ തെരഞ്ഞെടുപ്പ് കോർഡിനേറ്റർക്ക് പരാതി നൽകുമെന്ന് തെരഞ്ഞെടുപ്പിൽ രണ്ടാമത്തെത്തിയ പി പി മുസ്തഫ പറഞ്ഞു.പ്രസിഡന്റിനെ കണ്ടെത്തി നൽകണമെന്നാണ് മറ്റു യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും ആവശ്യപ്പെടുന്നത്. 

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നടക്കട്ടെയെന്ന് രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു എന്നതിൽ ഞങ്ങൾക്ക് യാതൊരു ആശങ്കയും ഇല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

മഹിളാ കോൺഗ്രസ് നേതാവിന്‍റെ ഭർത്താവ് മുനീറാണ് ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയെടുത്ത്. വാർത്ത പുറത്ത് വന്നതോടെ തട്ടിയെടുത്ത പണം തിരിച്ച് നൽകി മുനീർ  തടിയൂരി. ക്രൂരമായ കൊലപാതകത്തിന്‍റെ ഞട്ടലിലൂടെ കടന്നുപോയ കുടുംബത്തിനോടായിരുന്നു മുനീറിന്‍റെ കണ്ണിൽചോരയില്ലാത്ത തട്ടിപ്പ്.

ഹിന്ദി അറിയാവുന്ന ആളെന്ന നിലിൽ തന്നോടൊപ്പം കൂടി മുനീ‍ർ 1,20,000 രൂപ അക്കൗണ്ടിൽ നിന്ന്  തട്ടിയെന്നായിരുന്നു അച്ഛൻ മാധ്യമങ്ങളെ അറിയിച്ചത്. ഓഗസ്റ്റ് അഞ്ച് മുതൽ പത്ത് വരെ ദിവസവും ഇരുപതിനായിരം രൂപ വീതമായിരുന്നു  മുനീർ വാങ്ങിയത്. 

സംഭവം കബളിപ്പിക്കലാണെന്ന് മനസിലായതോടെ അൻവർ സാദത്ത് അടക്കമുള്ള നേതാക്കളെ സമീപിച്ചിരുന്നതായും നടപടിയൊന്നും ഉണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു. തട്ടിപ്പ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ മുനീർ കുട്ടിയുടെ അച്ഛനെ ഫോൺ വിളിച്ച് വാർത്ത കളവാണെന്ന് പറയണമെന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യം അച്ഛൻ തള്ളി. ഇതുൾപ്പെടെ മാധ്യമങ്ങൾ തുറന്നു കാട്ടിയതോടെ ഒരു സുഹൃത്തിന്റെ കയ്യിൽ തിരിച്ച് നൽകാനുള്ള മുഴുവൻ പണവും കൊടുത്തുവിട്ടു.

വിഷയം തന്‍റെ ശ്രദ്ധയിൽപെട്ടിരുന്നതായും തന്നെയാണ് മുനീർ ആദ്യം പറ്റിച്ചതെന്നുമാണ് അൻവർ സാദത്ത് എംഎൽഎയുടെ പ്രതികരണം. സംഭവം നാണക്കേടായതോടെ മഹിള കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഹസീന മുനീറിനെ സസ്പെന്‍റ് ചെയ്തതായി ജില്ലാ നേതൃത്വം അറിയിച്ചു. 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments