Monday, December 9, 2024
spot_imgspot_imgspot_img
HomeEditorialസിറോ മലബാർ സഭാ വിവാദങ്ങള്‍ക്കൊടുവില്‍ കര്‍ദിനാൾ ജോർജ് ആലഞ്ചേരി രാജിവച്ചതോ വത്തിക്കാൻ പുറത്താക്കിയതോ?; ഭൂമിയിടപാടിലും കുര്‍ബാനത്തര്‍ക്കത്തിലും...

സിറോ മലബാർ സഭാ വിവാദങ്ങള്‍ക്കൊടുവില്‍ കര്‍ദിനാൾ ജോർജ് ആലഞ്ചേരി രാജിവച്ചതോ വത്തിക്കാൻ പുറത്താക്കിയതോ?; ഭൂമിയിടപാടിലും കുര്‍ബാനത്തര്‍ക്കത്തിലും പരിഹാരം കാണാതെ പടിയിറക്കം.പിന്മാറാതെ വിമത വൈദികരും അല്‍മായരും

കോട്ടയം: സിറോ മലബാർ സഭയില്‍ നീണായക അഴിച്ചുപണി. അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരിയും, എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പോസ്റ്റോലിക്ക് അസ്മിനിസ്ട്രേറ്റർ മാര്‍ ആൻഡ്രൂസ് താഴത്തും സ്ഥാനം ഒഴിഞ്ഞതോടെ സഭയിലെ നിര്‍ണ്ണായക മാറ്റങ്ങള്‍ ചര്‍ച്ചയാവുകയാണ്. The cardinal’s resignation after the controversies that followed the Syro-Malabar Church

സിറോ മലബാർ സഭയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള പ്രശ്നങ്ങളാണ് ഭൂമിയിടപാടും കുര്‍ബാന തര്‍ക്കവുമായി ബന്ധപ്പെട്ടും സഭയ്ക്കുള്ളില്‍ ഉണ്ടായിക്കൊണ്ടിരുന്നത്. പലതവണ ജോർജ് ആലഞ്ചേരി തനിക്ക് സ്ഥാനം ഒഴിയണമെന്ന് മര്‍പാപ്പയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും തുടരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

എന്നാല്‍ ആരോഗ്യസ്ഥിതിയും പ്രായാധിക്യവും കണക്കിലെടുത്ത് രാജി അംഗീകരിക്കുക യായിരുന്നുവെന്ന് മാര്‍ അലഞ്ചേരി വ്യക്തമാക്കി.  ബിഷപ് ബോസ്കോ പുത്തൂരിന് ചുമതല. ആലഞ്ചേരിക്ക് പകരക്കാരനെ ജനുവരിയിലെ സിനഡ് തിരഞ്ഞെടുക്കും. 

മാർപാപ്പയുടെ അനുമതിയോടെ വിരമിക്കുകയാണെന്ന് ആലഞ്ചേരി വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സ്ഥാനത്തുനിന്ന് വിരമിക്കാനുള്ള ആഗ്രഹം 2019 ജൂലൈ 19-ന് മാര്‍പ്പാപ്പയെ അറിയിച്ചിരുന്നുവെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സഭയിലെ അജപാലന ആവശ്യങ്ങളും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് തീരുമാനം എടുത്തത്. 2022 നവംബര്‍15-ന് വീണ്ടും സമര്‍പ്പിച്ചു. ഒരു വര്‍ഷത്തിന് ശേഷമാണ് മാര്‍പ്പാപ്പ എന്നെ വിരമിക്കാന്‍ അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസും കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി(നൂണ്‍ഷ്യോ) ജിയോപോള്‍ഡോ ജിറെലി ബുധനാഴ്ച അടിയന്തരമായി കൊച്ചിയിലെത്തി സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ആഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ചങ്ങനാശേരി തുരുത്തിക്കാരനായ ഗീവർഗീസ് എസ് ബി കോളജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ രണ്ടാം റാങ്കോടെയാണ് ബിരുദം നേടിയത്. 2012 ഫെബ്രുവരി 18ന് കർദിനാൾ വ‍ർക്കി വിതയത്തിലിന്‍റെ പിൻഗാമിയായിട്ടാണ് ജോ‍ർജ് ആലഞ്ചേരി സിറോ മലബാർ സഭയുടെ തലവനായ മേജർ ആർച്ച് ബിഷപ്പായി അഭിഷിക്തനാകുന്നത്.

കേരള കത്തോലിക്കാ സഭയിൽ സമ്പത്തുകൊണ്ടും ആളെണ്ണം കൊണ്ടും പ്രബല വിഭാഗമായ സിറോ മലബാർ സഭയുടെ തലവനായ ശേഷം സഭാ ഭൂമിവിൽപ്പനയിലടക്കം ‘കണക്കുകൂട്ടലുകൾ’  പിഴച്ചതുമുതല്‍ കർദിനാൾ ജോർജ് ആലഞ്ചേരിക്ക് കാലിടറി.

സഭാധ്യക്ഷൻ എന്ന നിലയ്ക്ക് വഴിവിട്ട യാതൊരു സാമ്പത്തിക നേട്ടവും ആലഞ്ചേരിക്കുണ്ടായില്ലെന്ന് അന്വേഷണ കമ്മീഷനുകൾ വത്തിക്കാനിലേക്കടക്കം എഴുതിക്കൊടുത്തെങ്കിലും കാനോനിക നിയമങ്ങൾ പാലിക്കുന്നതിൽ പിഴവുപറ്റിയെന്ന കണ്ടെത്തലാണ് കർദിനാളിന് തിരിച്ചടിയായത്.

എറണാകുളം – അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും ഒരു വിഭാഗം വിശ്വാസികളും സഭാധ്യക്ഷനെതിരെ പരസ്യമായി രംഗത്തെത്തിയതോടെ കാര്യങ്ങൾ കൈവിട്ടു. സഭാതലവനെ സംരക്ഷിക്കാൻ സിനഡും വത്തിക്കാനും ഒപ്പം നിന്നു.

ഇതിന് പിന്നാലെയാണ് സിറോ മലബാർ സഭയിലെ കുർബാന ഏകീകരണമെന്ന സുപ്രധാന തീരുമാനവുമായി കർദിനാളും സിനഡും മുന്നോട്ട് പോയത്. ഇതിനെതിനെ എറണാകുളം – അങ്കമാലി അതിരൂപത നിസഹരണം പ്രഖ്യാപിച്ചതോടെ അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് പ്രശ്നപരിഹാരത്തിന് വത്തിക്കാനും ശ്രമിച്ചു.

എൺപതിനോടടുക്കുന്ന കർദിനാളിന്‍റെ സ്ഥാനത്യാഗത്തെപ്പറ്റി ഏറെക്കാലമായി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഏതാനും വർഷങ്ങളായി വിടാതെ പിന്തുടരുന്ന വിവാദങ്ങൾ കൂടിയാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചത്. 

മാർ ജോർജ് ആലഞ്ചേരി ഇനിമുതൽ മേജർ ആർച്ച് ബിഷപ് എമരിറ്റസ് എന്ന് അറിയപ്പെടും.

എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പോസ്റ്റോലിക്ക് അസ്മിനിസ്ട്രേറ്ററായി മാര്‍ ആൻഡ്രൂസ് താഴത്തിനെ വത്തിക്കാന്‍ നിയമിച്ചെങ്കിലും ചില വിശ്വാസികളും ബിഷപ്പും രണ്ടു തട്ടിലായിട്ടായിരുന്നുവെന്ന് മാത്രമല്ല വിമത വൈദികര്‍ അദ്ദേഹത്തെ അംഗീകരിച്ചിരുന്നില്ല.

കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കലിനാണ് സഭയുടെ പുതിയ അഡ്മിനിസ്ട്രേറ്ററുടെ താല്‍ക്കാലിക ചുമതല.

ഇരുവരുടെയും രാജിയോടെ വ്യത്യസ്ത അഭിപ്രായങ്ങളുമായി അല്‍മായരും വിമത വൈദികരും രംഗത്തെത്തി. സമാധാനം നഷ്ടപ്പെടുത്തിയവരാണ് സ്ഥാനം ഒഴിയുന്നതെന്നും ഇത് കത്തോലിക്കാ സഭയ്ക്ക് തന്നെ സന്തോഷമുള്ള കാര്യമാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഏകീകൃത കുര്‍ബാന പ്രശ്നം നിലനില്‍ക്കുകയാണെന്നും അതില്‍ തീരുമാനം ഉണ്ടാകണമെന്നും അല്‍മായര്‍ പറയുന്നു.

സഭയ്ക്ക് ഉണ്ടായിട്ടുള്ള നഷ്ടം നികത്താതെയാണ് രാജി എന്നും ഇവര്‍ ആരോപിക്കുന്നു. നഷ്ടത്തിന് കരണക്കാരായവര്‍ക്കെതിരെ നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments