പത്തനംതിട്ട: വെച്ചൂച്ചിറയില്‍ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. ചാത്തൻതറ സ്വദേശി ബിജു സ്കറിയയും ഭാര്യയും സുഹൃത്തുമാണ് കാറില്‍ ഉണ്ടായിരുന്നത്.
യാത്രക്കിടെ കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് മൂവരും ഉടൻ തന്നെ പുറത്തിറങ്ങിയതിനാൽ വലിയൊരു അപകടംഒഴിവാകുകയായിരുന്നു. കാർ പൂർണ്ണമായും കത്തിനശിച്ചു.